News in its shortest

പ്രകാശൻ പറക്കട്ടെ review: പീഡോഫീലിയയെ തമാശവൽക്കരിക്കുന്നത് അപകടകരമാണ്‌

അഖില്‍ അപ്പൂസ് ഒ പോസിറ്റീവ്‌

പ്രകാശൻ പറക്കട്ടെ”..

ഈ സിനിമക്ക് എന്തിനാണ് ഈ ടൈറ്റിൽ ഇട്ടതെന്ന് സിനിമ കണ്ടു തീരുവോളം മനസ്സിലായില്ല .. ട്രെയിലർ കണ്ട് മറ്റൊരു ജോ & ജോ അല്ലങ്കിൽ ഹോം പോലെ തെറ്റിദ്ധരിച്ചുപോയി കണ്ട സിനിമ ..

നാടകീയതകൾ നിറഞ്ഞ സംഭാഷണങ്ങളും ഉറക്കത്തിലേക്ക് വഴിതെളിക്കുന്ന ലാഗും .. തിരക്കഥ ഇല്ലായ്മയും .. പരസ്പര ബന്ധമില്ലാത്ത പല സീനുകളും ഈ സിനിമയെ ആവറേജിലും താഴെ നിർത്തുന്നു.. എവിടെയൊക്കെയോ എന്തൊക്കെയോ ചിന്നിച്ചിതറി കിടന്നപോലെ ..

ഏറ്റവും എടുത്തു പറയേണ്ടത് പീഡോഫീലിയയെ ഒക്കെ തമാശവൽക്കരിച്ചു കാണിക്കുന്നതിന്റെ അപകടമാണ് .. ധ്യാനും ഇതിന്റെ അണിയറയിലുള്ളവരും എന്ത് സന്ദേശമാണ് അതിലൂടെ സമൂഹത്തിന് നൽകുന്നതെന്ന് വളരെ ഗൗരവമായി കാണേണ്ട വിഷയമാണ് .. കുടുംബബന്ധങ്ങളുടെ അറ്റാച്ച്മെന്റ് കാണിക്കുന്നിടത്ത് അച്ഛൻ മകൻ ബന്ധം ഭംഗിയായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് ആശ്വാസം നൽകുന്നുണ്ട് .. എങ്കിലും അമ്മയും മക്കളുമായുള്ള സീക്വൻസുകൾ പക്കാ ബോറായി എന്തിന് നാടകീയമായി തന്നെ ഫീൽ ചെയ്തു .. പല സീനുകളും ഒരു കണക്ഷനും നൽകാതെ എന്തോ പറഞ്ഞു പോയപോലെ .. ബിജിഎം, ക്യാമറ ഒക്കെ ആവറേജ് അനുഭവം .. പാട്ട് വലിയ തരക്കേടില്ല .. സംഭാഷണങ്ങളിൽ നിലമ്പൂർ സ്ലാങ്ങ്‌ പലയിടത്തും വ്യതിമാറി കോട്ടയത്തോട്ടും ഇടുക്കിയിലേക്കും വരുന്നത് ശരിക്കും നിഴലിക്കുന്നുണ്ട് ..

തണ്ണീർമത്തൻ ദിനങ്ങൾ മുതൽ തന്റെ എല്ലാ സിനിമകളിലും ഒരേ ബോഡി ലങ്ങ്വെജും എക്സ്പ്രെഷൻസം വോയിസ് മോഡുലേഷനുമായി മാത്യു എക്സ്പ്രഷൻ സിംഹിണിക്ക് ശേഷം മറ്റൊരു സിംഹം ആകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു … അസിസ്റ്റന്റ് ഡയറക്ടർ നിലയിൽ നിന്നും ആദ്യ സിനിമ സംവിധാനത്തിലേക്ക് വന്ന ഷഹദിന് സപ്പോർട്ടായി നല്ല തിരക്കഥയും ഡയലോഗ് ഡെലിവറിയും ഇല്ലാത്തത് ചിത്രത്തിലെ പലയിടത്തെയും നാടകീയത കാട്ടിത്തരുന്നുണ്ട് ..

ധ്യാൻ ഓൺലൈൻ ഇന്റർവ്യൂകളിൽ തഗ്ഗ്‌ അടിച്ചു നിഷ്കുവായി ആരാധകരെ സൃഷ്ടിക്കുമ്പോൾ രചനയിലും തിരക്കഥ സംഭാഷണങ്ങളിലും കുടുംബത്തിലെ വലിയ രണ്ടു കലാകാരന്മാരായ ശ്രീനിയേട്ടനെയും വിനീതിനെയും ഇടക്ക് റെഫറൻസ് ചെയ്യുന്നത് നല്ലതായിരിക്കും എന്നൊരു അഭിപ്രായമുണ്ട് ..

എന്റെ റേറ്റിങ് 3/10

വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release
പ്രകാശൻ പറക്കട്ടെ review: പീഡോഫീലിയയെ തമാശവൽക്കരിക്കുന്നത് അപകടകരമാണ്‌
80%
Awesome
  • Design