ഇഡി: അതൊരു കൊട്ടേഷൻ സംഘമാണ്
ഇന്നലെ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത് രാത്രി 11.40 വരെയാണ്. ആകെ അമ്പതു മണിക്കൂർ.
സോണിയ ഗാന്ധിയ്ക്ക് തീരെ വയ്യ. അല്ലെങ്കിൽ ഇപ്പോൾ അവരെ നടത്തിക്കുന്ന പരിപാടി ഇതിനകം തുടങ്ങിയേനെ.
മഹാരാഷ്ട്രയിലെ സർക്കാർ എത്ര കാലം എന്നറിയില്ല. അതിനു കാരണം അന്വേഷിച്ചു അത്ര ദൂരം പോകണ്ട. ഇന്നലെ അവിടത്തെ ഒരു മന്ത്രിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
ഏതാണ് ഈ എൻഫോഴ്സ്മെന്റ്? കേന്ദ്ര ഏജൻസികളിൽ സ്വർണ്ണക്കടത്ത് കേസ് നന്നായി അന്വേഷിച്ചു എന്ന് സ്വപ്ന സുരേഷ് സർട്ടിഫിക്കറ്റ് കൊടുത്ത ഏജൻസി.
എങ്ങിനെ നന്നായി അന്വേഷിച്ചു?
ലോക്കറിൽ നിന്ന് പിടിച്ച പണം സ്വപ്ന കള്ളക്കടത്തു നടത്തി സമ്പാദിച്ചതാണ് എന്ന് സ്വപ്നയ്ക്കു കൊടുത്ത കുറ്റപത്രത്തിലും,
ലൈഫ് മിഷൻ അഴിമതിപ്പണമാണെന്നു ശിവശങ്കർക്ക് കൊടുത്ത കുറ്റപത്രത്തിലും എഴുതി വയ്ക്കുന്ന ഏജൻസി.
യാഥാർഥ്യം, അതൊരു കൊട്ടേഷൻ സംഘമാണ്.
കേന്ദ്രത്തിലും കേരളത്തിലും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനല്ല യഥാർത്ഥത്തിൽ പ്രതിപക്ഷ ഐക്യം വേണ്ടത്.
നിയമത്തിന്റെ, ഭരണ സംവിധാനങ്ങളുടെ നന്ഗ്നമായ, നിര്‍ലജ്ജമായ, ജനാധിപത്യ വിരുദ്ധമായ ദുരുപയോഗത്തിനെതിരെയാണ്.
എൻഫോഴ്സ്മെന്റിനുള്ള സ്വപ്നയുടെ സർട്ടിഫിക്കറ്റുമായി ബി ജെ പിക്കാർ നടക്കട്ടെ. അതിന്റെ ഇരകളായ കോൺഗ്രസുകാർ അത് ചുമന്നുകൊണ്ട് നടക്കുന്നത് അഭംഗിയാണ്.
ഇഡി: അതൊരു കൊട്ടേഷൻ സംഘമാണ്
- Design