ടോവിനോയ്ക്ക് ശത്രുക്കള്‍ കൂടുതല്‍ ഉണ്ടാവാം; സ്വാഭാവികം ആണത്
മോശം കരിയർ പ്ലാനിംഗ് ഉള്ള ആളാണ് ടോവിനോ എന്ന അഭിപ്രായങ്ങൾ കണ്ടു. ചെറിയ വിയോജിപ്പ് അതിനോട് ഉണ്ട്. കരിയർ ഗ്രാഫ് എന്നൊന്നുണ്ട്. ടോവിനോ എന്ന നടന്റെ കരിയർ ഗ്രാഫ് വരച്ചാൽ അത് മുകളിലോട്ട് തന്നെയാണ്.
പ്രഭൂവിന്റെ മക്കൾ എന്ന സിനിമയിലെ പിന്നണിയിലെ ചെറിയ വേഷത്തിൽ തുടങ്ങി പാൻ ഇന്ത്യൻ തലമുള്ള മിന്നൽ മുരളി വരെ എത്തുക എന്നത് ചെറിയ കാര്യം അല്ല. പ്രത്യേകിച്ച് സിനിമാ പശ്ചാത്തലമോ, ഗോഡ് ഫാദർമാരോ ഇല്ലാത്ത ഒരാളെ സംബന്ധിച്ച്. നായകൻ, വില്ലൻ, സഹ നടൻ, കാമിയോ റോൾ, ഇരട്ട വേഷങ്ങൾ തുടങ്ങി മറ്റേത് യുവ നടന്മാരേക്കാൾ കൂടുതൽ വെറൈറ്റി ടോവിനോ ചെയ്തിട്ടുണ്ട്.
ജീവിതത്തിലും തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന ആള് കൂടിയാണ് ടോവിനോ. പറയാനുള്ളത് പറയും. അത് കൊണ്ട് തന്നെയാവാം വിവാദങ്ങൾ ഉണ്ടാകുന്നത്. താൻ ഒരു സമൂഹ ജീവി ആണെന്ന ബോധ്യത്തിൽ നിന്നാണ് അത് ഉണ്ടാകുന്നത്. കലാകാരന്മാർ സമൂഹത്തിന്റെ പ്രതിഫലനങ്ങൾ ലോകത്തോട് വിളിച്ച് പറയുന്നവർ കൂടിയാവാം.
അത് വ്യക്തിപരമായ ചോയിസ് ആണ്. ഒന്നും പറയാതെ, വിവാദത്തിനില്ല എന്ന് പറഞ്ഞു ഒഴിയാം. അല്ലെങ്കിൽ അഭിപ്രായം പറയാം. ടോവിനോ ഇതിൽ രണ്ടാമത്തെ വഴി സ്വീകരിക്കുന്നു. അതുകൊണ്ട് ശത്രുക്കളും കൂടുതൽ ഉണ്ടാവാം. സ്വാഭാവികം ആണത്.
ടോവിനോയ്ക്ക് ശത്രുക്കള്‍ കൂടുതല്‍ ഉണ്ടാവാം; സ്വാഭാവികം ആണത്
- Design