News in its shortest

ദോശ, പുട്ട് പിന്നെ പഞ്ഞിമുട്ടായി പോലത്തെ ബീഫും; ഷിബുവണ്ണന്റെ കട പൊളിയാണ്‌

അരവിന്ദ് പുത്തന്‍വീട്ടില്‍

തിരുവനന്തപുരം വിളപ്പിൽശാല നിന്നും കട്ടയ്ക്കോട് വഴി കാട്ടാക്കട പോകുന്ന വഴിക്ക് മലപ്പനംകോട് എന്നൊരു സ്ഥലമുണ്ട്.

അവിടെ പുലരി എന്നൊരു ചെറുകിട hotel ഉണ്ട്. Shibu എന്നൊരു annan ആണ്‌ നടത്തുന്നത്..

അണ്ണൻ രാവിലെ എണീറ്റ് ഒരു 4-5 കിലോ ബീഫ് എടുത്ത് നേരെ അടുപ്പത്തു വെയ്ക്കും.. അത് കിടന്ന് ഇങ്ങനെ തിളച്ച് ഒരു പരുവമായി നെയ്യൊക്കെ ഉരുകി ഒരു അടാർ ബീഫ് കറി ആകും. അപ്പോഴേക്കും ബീഫ് കഷ്ണങ്ങൾ ഒക്കെ പഞ്ഞി മുട്ടായി പോലെ വെന്ത് മഷിയാകും..

ദോശ, പുട്ട് പിന്നെ പഞ്ഞിമുട്ടായി  പോലത്തെ ബീഫും; ഷിബുവണ്ണന്റെ കട പൊളിയാണ്‌

രാവിലെ അടുപ്പത്ത് കേറിയാൽ പിന്നെ ഇതിനു ഒരു ഇറക്കമില്ല.. ആ ചെറു ചൂടിൽ ഇങ്ങനെ കിടപ്പോട് കിടപ്പ് തന്നെ. ഉച്ച വരെ നല്ല കുഴമ്പ് പരുവത്തിൽ ഉള്ള ചൂട് ബീഫ് കറി ആണ്‌..

ഉച്ചയ്ക്ക് പോയാൽ ചൂട് അരിപുട്ടും, അതിന്റെ പുറത്ത് ഇങ്ങനെ ബീഫ് കറിയും ഒഴിച്ച് കുഴച്ചു ഉരുട്ടി അടിക്കാം..

ഒരു പ്രത്യേക പ്രത്യേകത.. ബീഫ് half പ്ലേറ്റ് കിട്ടും എന്നതാണ്.. Half പ്ലേറ്റ് 50 രൂഫാ, ഫുള്ള് പ്ലേറ്റ് 90 രൂഫാ..

അരപുട്ടും half പ്ലേറ്റ് ബീഫും അടിക്കാൻ കേറിയ ഞാൻ, പിന്നെയും ഒരു അരപുട്ടും പിന്നെയും ഒരു half പ്ലേറ്റ് ബീഫിലും ആണ്‌ നിർത്തിയത്..

ബീഫ് കറി അന്യായ taste ആണ്‌.. എരിവൊക്കെ പാകം. Unlimitted orginal ബീഫ് ഗ്രേവി ഫ്രീയാണ്.. അണ്ണൻ തരും എന്ന് പറഞ്ഞു അതിനെ പോയി മുതലെടുക്കല്ല് എന്ന് മാത്രം. ഒരു ചെറിയ set up ആണ്‌. പെട്ടെന്ന് കണ്ണിൽ പെടണം എന്ന് തന്നെയില്ല. ഫോട്ടോ ഇട്ടേക്കാം, ലൊക്കേഷനും..

രാവിലെ ചൂട് ദോശയും കിട്ടും.. ഉച്ചയ്ക്ക് പുട്ടും, കപ്പയും.. ഉച്ചയ്ക്ക് ശേഷം പോകുന്നവര്ക്ക് ബീഫ് കറി കിട്ടില്ല, പകരം രാവിലെ മുതൽ തിളച്ച് കിടക്കുന്ന ബീഫ് ചാപ്സ് ആയിരിക്കും.. എടുത്ത് ചൂടോടെ കപ്പയുടെ കൂടെ തട്ടാം.. https://maps.app.goo.gl/dDy8H2G16zZnGGmS8

ദോശ, പുട്ട് പിന്നെ പഞ്ഞിമുട്ടായി പോലത്തെ ബീഫും; ഷിബുവണ്ണന്റെ കട പൊളിയാണ്‌
80%
Awesome
  • Design