News in its shortest

വാശി film review: നല്ലൊരു ബിരിയാണി കഴിച്ചൊരു ഫീല്‍

അഭിജിത്ത്‌

എല്ലാ ചേരുവകളും ഒരേ പോലെ അടങ്ങിയ നല്ലൊരു ബിരിയാണി കഴിച്ച ആത്മ സംതൃപ്തിയിൽ തിയേറ്ററിൽ നിന്ന് ഇറങ്ങി വരാൻ സാധിക്കും എന്നുറപ്പ് തരുന്ന ചിത്രം തന്നെയാണ് ഈ ‘വാശി’.

‘വാശി’ പേര് സൂചിപ്പിക്കും പോലെ തന്നെ രണ്ടു പേരുടെ ഇടയിൽ പെട്ടെന്ന് വളരുന്ന ഒരു വാശിയുടെ കഥയാണിത്. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ ഒരുപാട് കണ്ടു പരിചയിച്ചതു കാരണം , കാണാൻ ഒരുപാട് ആഗ്രഹം തോന്നിയ ചിത്രം ഒരിക്കലും ഒരു നിരാശ സമ്മാനിക്കില്ലെന്ന് ഉറപ്പ്‌ പറയാനാവും.

ടോവിനോ തോമസും കീർത്തി സുരേഷുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാശി മികച്ച മറ്റൊരു ചിത്രമായി മാറുന്നു. രണ്ട് അഭിഭാഷകരുടെ കഥ പറയുന്ന ഈ ചിത്രം വളരെ വേഗത്തിൽ തന്നെ ജനഹൃദയങ്ങൾ കീഴടക്കുമെന്നതിൽ സംശയമില്ല. റോബിനും മാധവിയും വളരെ വൈബ്രന്റ് ആയിട്ടുള്ള രണ്ട് അഡ്വാക്കേറ്റ്സ് ആണ്. അവർ തമ്മിലുള്ള സൗഹൃദവും പിന്നീടുള്ള പ്രണയവുമെല്ലാം മികച്ച രീതിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പാട്ടുകളെ കുറിച് കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ കാരണം സിനിമക്ക് മുന്നേ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത പാട്ടുകളാണ് എല്ലാം, കൈലാസ് ആണ് സംഗീത സംവിധാനം എന്നു പറയുമ്പോൾ ഹിറ്റുകളുടെ ഒരു വലിയ നിര തന്നെയാണല്ലോ ഉള്ളത് അത് കൊണ്ട് പാട്ടുകളുടെ ഫീലിനെ കുറിച്ചും മറ്റും എടുത്തു പറയേണ്ടതിലെന്ന് തോന്നുന്നു.

ഇന്നത്തെ സമൂഹത്തിൽ വളരെ ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയത്തെയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. നല്ലൊരു കഥയുണ്ട് എന്നതും ഒരു വലിയ പ്രത്യേകതയാണ്. സ്ത്രീ പക്ഷ സിനിമകൾ വരുന്ന കാലഘട്ടത്തിൽ പുരുഷന്റെ അവകാശങ്ങൾ സൂചിപ്പിക്കുന്ന സീനുകൾ പോലും കയ്യടി നേടുന്നവയായിരുന്നു. ചിത്രത്തിലെ മറ്റു അഭിനയിച്ചിരിക്കുന്ന കലാകാരന്മാരൊക്കെയും അവരവരുടെ ഭാഗങ്ങൾ മികച്ചതാക്കി.

വാശി film review: നല്ലൊരു ബിരിയാണി കഴിച്ചൊരു ഫീല്‍

80%
Awesome
  • Design