ഋഷഭ് പന്തിന് മാത്രമുള്ള പ്രിവിലേജ്; BCCI സഞ്ജുവിനോ മറ്റുള്ളവര്‍ക്കോ നല്‍കാത്തത്
പ്രിവിലേജ് എന്നാൽ എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ?
ഓഫ് സ്റ്റമ്പിന് വെളിയിൽ വൈഡ് ആയി ഒരു പന്ത് അങ്ങ് ഇട്ടു കൊടുക്കും, ഏണി വെച്ച് കയറി ഷോട്ട് എടുത്തു കുഞ്ഞാവ ഡഗ് ഔട്ടിൽ എത്തിയിരിക്കും
41 കളി കളിച്ചിട്ട് 120 + സ്ട്രൈക്ക് റേറ്റ് ഉള്ള 23+ആവറേജ് ഉള്ള പന്തിന് കിട്ടുന്ന പ്രിവിലേജ് ഈ ഫോർമാറ്റിൽ സാക്ഷാൽ രോഹിത് നോ കോലിക്കോ പോലും കിട്ടി കൊള്ളണം എന്നില്ല
മറ്റുള്ള താരങ്ങളിൽ സ്ഥിരത തേടുന്ന മുൻ താരങ്ങൾ ഇവന്റെ കാര്യത്തിൽ വാ തുറക്കുന്നത് പോലുംഅങ്ങനെ കണ്ടിട്ടില്ല. കൂടാതെ ക്യാപ്റ്റൻസി എന്ന മുൽകിരീടം കൂടി എടുത്തു തലയിൽ ചൂടാനും സെലക്ടർസ് മടിക്കില്ല
5 കളിയിൽ ഒരു കളി ജസ്റ്റ് 30+ എടുത്താൽ തന്നെ ഇവൻ നെക്സ്റ്റ് സീരിസിലും ടീമിൽ കാണും, അതാണ് ഇവന്റെ പ്രിവിലേജ്.
41 ഇന്നിങ്സ് കളിച്ചിട്ടും നമ്പർ 4 ലും 5 ലും ഇറങ്ങി കളിച്ചിട്ടും അതിൽ 9 കളിയോളം not ഔട്ട് ആയി നിന്നിട്ടും ആവറേജ് 23 നു മുകളിൽ പോലും പോകാത്ത ഒരാൾക്കു തുടർച്ചയായി അവസരം കിട്ടുന്നതിന്റ പേരാണ് അത്. അങ്ങനെ ഉള്ളൊരാൾക്കു പ്രഹര ശേഷി 140 നു ഒക്കെ മുകളിൽ ആണേൽ അത് ടീമിന് നൽകുന്ന ഇമ്പാക്ട് കുറച്ചു കൂടി ബെറ്റർ ആയിരിക്കും എന്നെങ്കിലും കരുതാം. എന്നാൽ ആ സ്ട്രൈക്ക് റേറ്റ് 120 നു അടുത്ത് മാത്രം ആണെങ്കിലോ.അതാണ് പന്തിനുള്ള പ്രിവിലേജ്
മിഡിലിൽ ഉയർത്തി കൊണ്ട് വരാൻ ഒരു ലെഫ്റ്റി ഇല്ലാത്തത് കൊണ്ടും അങ്ങനെ ആരേലും ഉണ്ടേൽ ഉയർത്തി കൊണ്ട് വരൻ bcci ക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടും ടെസ്റ്റിൽ നല്ല ഇന്നിങ്സുകൾ കളിച്ചത് കൊണ്ടും മാത്രം നിലനിന്നു പോകുന്ന കരിയര്‍ ആണ് പന്തിന്റ t20 കരിയര്‍.
സ്വാഭാവികം ആയും ടെസ്റ്റിൽ ഇമ്പാക്ട് ഉണ്ടാക്കിയില്ലേ എന്നൊരു ചോദ്യം വരും, അതിനുള്ള മറുപടി ആയാണ് ദേ ഈ പിക് തന്നെ ഇവിടെ ഇടുന്നത്.
ഓഫ് സ്റ്റമ്പിൽ വൈഡ് അയി വീഴുന്ന പന്തുകൾ ടെസ്റ്റിൽ ഒരിക്കൽ പോലും ബാറ്റിസ്മാൻ പ്രശ്നം ഉണ്ടാകാറില്ല, odi കേസ് എടുത്താലും സേഫ് ആയി കളിക്കാൻ ശ്രമിക്കാം. പക്ഷെ ഓരോ ഡോട്ട് ബാൽ നും മത്സരത്തിന്റെ വിധി നിർണായിക്കാൻ കഴിയുന്ന കുട്ടി ക്രിക്കറ്റിൽ ഇത്തരം ബോൾ നിങ്ങൾക് കളിച്ചേ പറ്റു. എതിർ ടീം ഒരു സീരിസിൽ മുഴുവൻ ആ ഓഫ് സൈഡ് ട്രാപ് ഒരുക്കി പന്തിനെ വീഴ്ത്തുമ്പോ അയാളെ ആരെങ്കിലും കുറ്റം പറയുന്നത് നിങ്ങൾ കാണുന്നുവോ. പോട്ടെ ഒരു സീരീസ് അല്ലേ എന്ന് കരുതാം. എന്നാൽ 2022 ഇൽ കളിച്ച 13 കളിയിലും അയാൾ ഓഫ് സൈഡ് ട്രാപ്പിൽ ആണ് വീണു ഔട്ട് ആയതു എന്നറിഞ്ഞിട്ടും ആരും അതിനെ വിമർശിക്കുന്നില്ല എങ്കിൽ അതിനെ ആണ് പ്രിവിലേജ് എന്ന് പറയേണ്ടത്
ഇന്ത്യൻ ക്രിക്കറ്റിൽ പന്തിന് മാത്രം കിട്ടുന്ന സഞ്ജുവിനോ ഒരു അവസരം കാത്തിരിക്കുന്ന ഹൂഡക്കോ തൃപാഠിക്കോ ഒരിക്കലും കിട്ടാൻ സാധ്യത ഇല്ലാത്ത പ്രിവിലേജ്. 41 ഇന്നിങ്സ് കളിച്ചിട്ടും ഒരേ ലൈനില്‍ അവസാനം കളിച്ച 13 മത്സരങ്ങളിൽ ഔട്ട് ആയിട്ടും ആരും ഒന്നും പറയുന്നില്ല എങ്കിൽ അത് വല്ലാത്തൊരു ഭാഗ്യമാണ്
41 കളി കളിച്ചിട്ട് കേവലം 3 50+ സ്കോർ മാത്രം സ്കോർ ചെയ്ത (3 ഉം താരതമ്യേനെ ബൌളിംഗ് ഇൽ വീക്ക് ആയ വെസ്റ്റ് ഇൻഡീസ് നോട് ) ശരാശരി അഞ്ചോ ആറോ കളികൾക് ശേഷം ഒരു 30+ അടിക്കുന്ന പന്തിന് കിട്ടുന്ന പ്രിവിലേജ് വല്ലാത്തൊരു പ്രിവിലേജ് തന്നെയാണ്. ആ പ്രിവിലേജ് ഈ ടീമിൽ ഇയാൾക്കു അല്ലാതെ വേറെ ആർക്കും കിട്ടുകയുമില്ല.
പന്ത് ഈ ഫോർമാറ്റിൽ ഒരു ലെജൻഡ് ആയി കരിയര്‍ അവസാനിപ്പിക്കുക ആണെങ്കിൽ (അങ്ങനെ സംഭവിക്കട്ടെ ) അയാൾ നന്ദി പറയേണ്ടത് തന്റെ കഴിവിനേക്കാൾ കൂടുതൽ 40 കളിയോളം തുടർച്ചയായി അവസരം തരുന്ന സെലക്ടര്‍മാരോടും തന്റെ കാലത്ത് കുട്ടി ക്രിക്കറ്റ് കളിക്കാൻ ക്വാളിറ്റി മിഡിൽ ഓർഡർ ബാറ്റിസ്മാൻ ആയി ഒരു ലെഫ്റ്റ് ഹാൻഡർ ഇല്ലാത്തതിനോടുമാണ്.
ഋഷഭ് പന്തിന് മാത്രമുള്ള പ്രിവിലേജ്; BCCI സഞ്ജുവിനോ മറ്റുള്ളവര്‍ക്കോ നല്‍കാത്തത്
- Design