പ്രകാശന് പറക്കട്ടെ review: എവിടെയൊക്കെയോ ജീവിതത്തില്‍ നമ്മളും പ്രകാശന്മാരായിട്ടുണ്ട്
ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രകാശന് കൈയ്യടി നേടുന്നു. ദിലീഷ് പോത്തനും, മാത്യുസും കഥാപാത്രങ്ങളായി എത്തുന്ന ‘പ്രകാശന് പറക്കട്ടെ ‘ എന്ന ചിത്രം കുടുംബ ബന്ധങ്ങളുടെ ആഴം ചൂണ്ടി കാണിച്ചു തരുന്ന ഒരു സിനിമയാണ്. നവാഗതനായ ഷഹദ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസന് ആണ്. വിഷയപരമായി കൈയ്യടി അര്‍ഹിക്കുന്ന ചിത്രം തന്നെയാണ് ‘പ്രകാശന് പറക്കട്ടെ എന്നതില്‍ തര്‍ക്കമില്ല’.
പ്രകാശന്റെയും കുടുംബത്തിന്റെയും ജീവിതത്തിലേയ്ക്കും ദൈന്യംദിന പ്രവര്‍ത്തികളിലേയ്ക്കും ആദ്യപാകുതിയില് പ്രേക്ഷകരെ രസിപ്പിച്ച് കൊണ്ടുപോകുന്ന തിരക്കഥ, വിഷയത്തിലേയ്ക്ക് എത്തുന്നത് ഇടവേളയോട് അടുക്കുന്ന സമയത്താണ്. ചിത്രത്തിന്റെ ആദ്യ പകുതി മുഴുവന്‍ മാത്യു അവതരിപ്പിക്കുന്ന ദാസന് എന്ന കഥാപാത്രത്തെ ചുറ്റി പറ്റിയാണ്. സ്കൂളില്‍ പോകാതെ ഉഴപ്പി നടക്കുന്ന ദാസനും ദാസന്റെ ഉഴപ്പന് കൂട്ടുകാരനും എങ്ങോട്ടൊക്കെയോ സഞ്ചരിച്ചു കൊണ്ടേയിരുന്നു, അവര്‍ക്കൊപ്പം പ്രേക്ഷകരും. ആദ്യ പാതി വളരെ പതിഞ്ഞ താളത്തിലാണ് മുന്നോട്ടു നീങ്ങുന്നതെങ്കിലും സിനിമ അതിന്റെ കരുത്ത് കാണിക്കുന്നത് സെക്കണ്ട് ഹാഫിലും ക്ലൈമാക്സിലുമാണ്.
പ്രകടനത്തില്‍ എടുത്ത് പറയേണ്ടത് ദിലീഷ് പോത്തനെ തന്നെയാണ്. സിനിമയിലുടനീളം ആ പ്രകടനം നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. നിഷ സാരംഗ് തന്റെ റോള്‍ അനായാസമായി പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും സ്വന്തം മക്കള്‍ കഴിഞ്ഞേ ഈ ലോകത്തില്‍ മറ്റെന്തും ഉള്ളെന്ന് ഒരിയ്ക്കൽ കൂടി അടിവരയിട്ടു വീണ്ടും പ്രേക്ഷകനെ ഓര്‍മിപ്പിക്കുന്ന ചിത്രം കൂടിയാണ് പ്രകാശൻ പറക്കട്ടെ. കഥയുടെ സഞ്ചാരത്തിനനുസരിച്ചുള്ള ഷാൻ റഹ്മാന്റെ മ്യൂസിക്കും എടുത്ത് സൂചിപ്പിക്കേണ്ടതാണ്. നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. സിനിമ മുന്നോട്ട് വെയ്ക്കുന്ന ആശയത്തോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. ക്ലൈമാക്സില്‍ സിനിമയുടെ ഭംഗി അതിന്റെ പൂർണ്ണതയിൽ എത്തിയ്ക്കുമ്പോൾ, എവിടെയൊക്കെയോ നമ്മുടെ ജീവിതത്തില്‍ നമ്മളും പ്രകാശന്മാരായിട്ടുണ്ട് അല്ലെങ്കില്‍ നമുക്കിടയില്‍ ഇതേപോലെ ആയിരം പ്രകാശന്മാരെ നമ്മള് കണ്ടിട്ടുണ്ടാവും എന്ന് തോന്നിപ്പിക്കുന്നുണ്ട്. ഇതെല്ലാം ചിത്രത്തിന്റെ പോസിറ്റീവ് ഘടകങ്ങളായി പരിഗണിക്കാവുന്നതാണ്. ശരാശരിക്കും മുകളിലുള്ള കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് സിനിമ നല്‍കുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല .