എസ് എസ് എല്‍ സി തോറ്റവര്‍ക്ക് ഐസ്ക്രീം നുണയാം മാനാഞ്ചിറയിലെ ഈ ഷോപ്പില്‍ നിന്നും
ഇന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. 99.26 ശതമാനം പേര് വിജയിച്ച് ഉന്നതപഠനത്തിന് അര്‍ഹരായി. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെ പി ആര് ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഫലം പ്രഖ്യാപിച്ചത്.
ജയിച്ചവര്‍ ആഹ്ലാദത്തിലാണ്. തോറ്റവര്‍ ദുഖത്തിലും. എങ്കിലും അവര്‍ക്ക് ആഹ്ലാദകരമായൊരു ഓഫര്‍ കോഴിക്കോട് നിന്നുണ്ട്. കോഴിക്കോട് മാനാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന നൈസ്ക്രീമിന്റെ വക ഐസ്ക്രീം മധുരം നുണയാം. ഏതെങ്കിലും ഒരു വിഷയത്തിലെങ്കിലും പരാജയപ്പെട്ടുപോയ ആരെയെങ്കിലും അറിയാമെങ്കില്‍ അവരോട് നൈസ്ക്രീം മാനാഞ്ചിറ ഷോപ്പിലേക്ക് വരാന്‍ പറയൂ. ഒരു ഫ്രീ ഐസ്ക്രീം കൊടുത്ത് അവരെ ആശ്വസിപ്പിക്കാമെന്ന് നൈസ്ക്രീം പുറത്തിറക്കിയ പരസ്യത്തില്‍ പറയുന്നു. വീണ്ടും ശ്രമിച്ച് വിജയിക്കാന്‍ പ്രോത്സാഹനവും നല്‍കും. ഓഫര്‍ ജൂണ്‍ 16 രാത്രി 12 മണിവരെ മാത്രമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 8848115337.
Comments are closed.