പത്രോസിന്റെ പടപ്പുകള് review: എന്തിനോ വേണ്ടി പടച്ചത്
തിയേറ്ററിൽ നിന്നും കാണാൻ സാധിച്ചിക്കാത്ത സിനിമ ഇപ്പോൾ ott ഇറങ്ങിയപ്പോഴാണ് കണ്ടത്. കണ്ട് കഴിഞ്ഞപ്പോൾ തിയേറ്ററിൽ നിന്നും കാണാഞ്ഞത് നന്നായി എന്ന് തോന്നി.
Afsal Abdhul Latheef സംവിധാനം ചെയ്ത മലയാള സിനിമ പത്രോസിന്റ പടപ്പുകൾ എന്ന സിനിമയിലേക്ക് കടന്ന് ചെല്ലാം.
സിനിമ കോമഡി ആണെന്നാണ് പറയപ്പെടുന്നതും കോമഡി ആയിട്ടാണ് ചിത്രീകരിച്ചതും. എന്നാൽ ചിരി വരാതെ എങ്ങനെ ഒരു കോമഡി സിനിമ കാണാം എന്ന് കാട്ടി തന്ന ഒരു സിനിമയാണ് പത്രോസിന്റെ പടപ്പുകൾ. സിനിമ മോശം അനുഭവമാണ് എനിക്ക് സമ്മാനിച്ചത്.
നാടിനും വീടിനും ഉപകാരമില്ലാതെ ജീവിക്കുന്ന മൂന്ന് ചെറുപ്പക്കാർ. അവർ അവരുടെ കുരുത്തക്കേടുകളും, പൊക്കിത്തരങ്ങളും എല്ലാം കാട്ടി ജീവിക്കുകയും അല്ലെങ്കിൽ ജീവിതം ആസ്വദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അതിനേക്കാൾ ഭയങ്കരമായ അവരുടെ വീട്ടിൽ ഉള്ള മറ്റു അംഗങ്ങളുടെ അവസ്ഥകളും പെരുമാറ്റങ്ങളും ശേഷം ആ വീടും വീടിനുള്ളിലെ ആളുകളുടെ കഥയും അവരുമായി ബന്ധപ്പെട്ടവരുടെ കഥയും കാഴ്ച്ചകളുമാണ് പത്രോസിന്റ പടപ്പുകൾ എന്ന സിനിമയിലൂടെ നമുക്ക് കാണിച്ചു തരുന്നത്.
തുടക്കം മുതലേ കോമഡി കൈകാര്യം ചെയ്തെങ്കിലും ആ കോമഡി അവസാനം വരെ തുടരുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് ഏറ്റില്ല എന്ന് മാത്രമല്ല ഒരു സമയത്ത് പോലും ചിരി വന്നില്ല എന്ന് തന്നെയാണ് വാസ്തവം. ചിരിപ്പിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന പോലെയും, അഭിനയിച്ചു തകർക്കുന്ന പോലെയും ഒക്കെ അനുഭവപ്പെടുകയും ചെയ്തു.
നല്ലൊരു കഥയുടെ വലിയൊരു പോരായ്മ സിനിമക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് സിനിമ ഇഷ്ട്ടമാകാഞ്ഞതും. സിനിമയിലെ ഡയലോഗുകളുടെ പോരായ്മയും, നല്ല സീനുകൾ ഇല്ലാത്തതിന്റെ കുറവുകളും കാണാം.
സൂപ്പർ എന്ന് പറയാനിക്കില്ലെങ്കിൽ കൂടിയും അത്യാവശ്യം നല്ല Background സിനിമക്ക് ഉണ്ടായിരുന്നു കൂടെ പാട്ടുകളും ഓളത്തിൽ അങ്ങ് കണ്ടും കേട്ടും ഇരുത്തുന്നുണ്ട് എന്ന് പറയാം.
അല്ലാതെ എടുത്ത് പറയാനായി സിനിമയിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
അഭിനയത്തിന്റെ പോരായ്മകൾ സിനിമയിൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ അഭിനയിക്കാൻ മാത്രമായ കഥാപാത്രങ്ങൾ സിനിമയിൽ ഉണ്ടായിരുന്നില്ല എന്നും വേണമെങ്കിൽ പറയാം.
Naslen ന്റെ കഥാപാത്രം നന്നായി ചെയ്തു അത് ഡയലോഗ് ആയാലും അഭിനയം ആയാലും. ജോണി ആന്റണിയും കൊള്ളാമായിരുന്നു.
ബാക്കി എല്ലാവരും താഴെയുള്ള പ്രകടനം കാഴ്ച്ച വെച്ച പോലെ തോന്നി.
എവിടോ തുടങ്ങി എങ്ങനെയൊക്കെയോ അവസാനിപ്പിച്ച സിനിമ. പലപ്പോഴും lag ഉം ഫീൽ ചെയ്ത് മടുപ്പും തോന്നി.
സത്യത്തിൽ എന്താണ് സിനിമ നമുക്ക് മുന്നോട്ട് നൽകുന്നത് എന്ന് പിടികിട്ടാത്ത അവസ്ഥ.
അനാവശ്യമായി ഒരുപാട് സന്ദർഭങ്ങൾ ഉടലെടുക്കുന്നു, ആവശ്യമില്ലാതെ ഒരുപാട് കഥാപാത്രങ്ങൾ വരുന്നു പോകുന്നു, തൊട്ടതിനും പിടിച്ചതിനും ഒക്കെ ഒരു സീനാക്കി മാറ്റുന്നു, വെറുതെ കുറേ ഹൈപ്പ് കൊടുക്കുന്നു അങ്ങനെ സത്യത്തിൽ എല്ലാം വെറുതെയാണല്ലോ എന്നോർക്കുമ്പോൾ ചെറിയൊരു വിഷമം.
തികച്ചും മോശമായ ഒരഭിപ്രായം തന്നെയാണ് എനിക്ക് സമ്മാനിച്ചത്.
Comments are closed.