News in its shortest

ഷെയ്ന്‍ ബോണ്ട്: മഹാരഥന്‍മാരുടെ പട്ടികയില്‍ നിന്നും പരിക്ക് പുറത്ത് നിര്‍ത്തിയ താരം

ശങ്കര്‍ ദാസ്‌

റിച്ചാർഡ് ഹാർഡ്‌ലിക്ക് ശേഷം കിവീസ് കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായി ക്രിക്കറ്റ് ലോകം വിലയിരുത്തിയ താരമാണ് ഷെയ്ൻ ബോണ്ട്.കരിയറിൽ ഉടനീളം പരിക്ക് വില്ലനായിരുന്നില്ലെങ്കിൽ മത്സരങ്ങളുടെ എണ്ണത്തിലും നേടിയ വിക്കറ്റുകളുടെ എണ്ണത്തിലും മഹാരഥന്മാരുടെ കൂട്ടത്തിൽ ചേർത്ത് വെക്കേണ്ട പേര് തന്നെയാണ് ബോണ്ടിന്റേത്.പക്ഷെ വെറും 18 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും 20 T20 കളിലും മാത്രം ഒതുങ്ങി 35 വയസ്സ് പോലും തികയുന്നതിന് മുമ്പ് കളിക്കളത്തിൽ നിന്നും വിരമിക്കേണ്ടി വന്നു എന്നത് ആരാധകരെ നിരാശപ്പെടുത്തിയ വാർത്ത തന്നെയായിരുന്നു.

ബോണ്ടിനെ കുറിച്ച് പറയുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് 2003 ഏകദിന ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് മൽസരമാണ്.ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ സഹീർ ഖാന്റെയും ഹർഭജന്റെയും മികവിൽ കിവീസിനെ 146 റൺസിന് എറിഞ്ഞിട്ടു.കളിയിൽ ഇന്ത്യ 7 വിക്കറ്റിന് ജയിച്ചെങ്കിലും ഇന്ത്യയുടെ ചേസിംഗ് ഒട്ടും അനായാസമായിരുന്നില്ല.ഇന്നിംഗ്സ് തുടങ്ങിയ സച്ചിനും സെഹ്‌വാഗും ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ ശരിക്കും വിറച്ചു.തന്റെ ആദ്യ ഓവറിൽ തന്നെ സെഹ്‌വാഗിനെ മടക്കിയ ബോണ്ട് , രണ്ടാം ഓവറിൽ 153 KPH വേഗത്തിൽ എറിഞ്ഞ ഒരു യോർക്കറിൽ ഗാംഗുലിയുടെ കുറ്റിയും തകർത്തപ്പോൾ ഇന്ത്യ 4 ഓവറിൽ രണ്ടക്കം തികച്ചിട്ടുണ്ടായിരുന്നില്ല.സച്ചിനും അധികം വൈകാതെ പുറത്തായെങ്കിലും ദ്രാവിഡും കൈഫും ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.കരിയറിലെ തന്റെ ഏറ്റവും വേഗമേറിയ പന്ത് (156.4KPH) ബോണ്ട് എറിഞ്ഞതും ഈ കളിയിലായിരുന്നു.

പരിക്കിനെ കൂടാതെ അച്ചടക്കനടപടിയുടെ കരിനിഴലും ബോണ്ടിന്റെ കരിയറിൽ ഉണ്ടായിരുന്നു. 2008ഇൽ വിമത ലീഗായ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ പങ്കെടുത്തതിനെ തുടർന്ന് കിവീസ് ക്രിക്കറ്റ് ബോർഡ് ബോണ്ടിനെ സെൻട്രൽ കോൺട്രാക്ടിൽ നിന്നും ഒഴിവാക്കിയിരുന്നു.പരിക്കിന് പുറമെ ഈ ഇടവേളയും അദ്ദേഹത്തിന്റെ കരിയറിൽ പ്രതികൂലമായി ബാധിച്ചു.

2010ഇൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി 8 മത്സരങ്ങൾ കളിച്ച ബോണ്ട് IPL കഴിഞ്ഞ് രണ്ട് മാസങ്ങൾക്കുള്ളിൽ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു

നിലവിൽ മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് കോച്ച് ആയ ഷെയ്ൻ ബോണ്ടിന്റെ വിക്കറ്റ് സമ്പാദ്യം ടെസ്റ്റിൽ 87, ഏകദിനത്തിൽ 145, T20I യിൽ 25,IPL 9 എന്നിങ്ങനെയാണ്.

ജൂൺ 7-ഷെയ്ൻ ബോണ്ടിന്റെ ജന്മദിനം

silver leaf psc academy kozhikode, silver leaf psc academy calicut, best psc coaching center kozhikode, kozhikode psc coaching, kozhikode psc coaching center contact,

ഷെയ്ന്‍ ബോണ്ട്: മഹാരഥന്‍മാരുടെ പട്ടികയില്‍ നിന്നും പരിക്ക് പുറത്ത് നിര്‍ത്തിയ താരം

80%
Awesome
  • Design