കാരണഭൂതവാഴ്ത്തുകളുടെ തിരുവാതിരപ്പാട്ടു പാടിയാല്‍ അത് ഇടതുപക്ഷമല്ല
ജനാധിപത്യം എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതിന്റെ മറുപുറത്തുനിന്നുകൊണ്ട് കാരണഭൂതവാഴ്ത്തുകളുടെ തിരുവാതിരപ്പാട്ടു പാടിയാല്‍ അത് ഇടതുപക്ഷമല്ല. നിര്‍ഭാഗ്യവശാല്‍ അതാണ് അഭിമാനം എന്ന് പറയുന്നവര്‍ക്കാണ് അവിടെ ഇലയിട്ട് സദ്യ.
അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും ഒപ്പം നില്‍ക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയം എന്നുറപ്പുള്ള ഒരുപാടുപേര്‍ ഇങ്ങനെത്തന്നെ മുന്നോട്ടുപോയാല്‍ മതി എന്നാര്‍പ്പുവിളിക്കുന്നുണ്ട്.
അധികാരത്തിന്റെ പരിസരത്തിലെ അവസാനത്തെ അപ്പക്കഷ്ണങ്ങളും തിന്നുതീര്‍ന്നാല്‍ പുതിയ പട്ടേലരെയും പുതിയ ലാവണങ്ങളെയും തേടിപ്പോകുന്ന മിടുക്കരായ തൊമ്മികളുടെ വാഴ്ത്തുപാട്ടില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ ചുരുക്കിക്കെട്ടരുത്.
സോവിയറ്റ് യൂണിയന്‍ മുതല്‍ ബംഗാള്‍ വരെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തകര്‍ന്നപ്പോള്‍ ഒരു ശബ്ദം പോലുമുണ്ടാക്കാതെ അവിടങ്ങളിലൊക്കെ അപ്രത്യക്ഷരായ ഈ വാഴ്ത്തുപാട്ടുകാരുടെ സംഘമാണിപ്പോള്‍ കടന്നലുകളായും കടന്നല്‍ കമാണ്ടര്‍മാരായും ഒപ്പമുള്ളത്.
പാര്‍ട്ടിയുടെ ചില നേതാക്കള്‍ക്കുപോലും ബോധ്യമാകാത്ത വികസനപരിപാടികള്‍ ഈ പി.ആർ. മാനേജര്‍മാരാണ് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. വിദൂഷകര്‍ക്കും സ്തുതിപാഠകര്‍ക്കും അപ്പുറത്ത് കൊട്ടാരത്തിനു പുറത്താണ് ജനങ്ങൾ രാഷ്ട്രീയം സംസാരിക്കുന്നത് .
- Design