News in its shortest

സ്കോഡ വിൽപനയിൽ 543 ശതമാനം വളർച്ച

മുംബൈ: കഴിഞ്ഞ മാസം സ്കോഡ ഓട്ടോ ഇന്ത്യ 4604 കാറുകൾ വിറ്റു. 2021 മെയ് മാസത്തിൽ 716 യൂണിറ്റുകളാണ് വിറ്റത്-543 ശതമാനം വർധന. 

ഓരോ മാസവും വിൽപനയിൽ വളർച്ച കൈവരിക്കുക വഴി 2022 സ്കോഡ ഓട്ടോ ഇന്ത്യയുടെ മികച്ച വർഷമായി മാറുകയാണെന്ന് കമ്പനി ബ്രാന്റ് ഡയറക്റ്റർ സാക് ഹോളിസ്  പറഞ്ഞു. സെമികണ്ടക്റ്റർ ക്ഷാമമുയർത്തുന്ന വെല്ലു വിളികളുടെ പശ്ചാത്തലത്തിലും വിൽപന രംഗത്ത് മുന്നേറാൻ കമ്പനിക്ക് കഴിയുന്നു. കാറുകൾ ബുക്ക് ചെയ്തതിന് ശേഷമുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ നൂതന പരിഷ്കാരങ്ങളുടെ സഹായത്തോടെ  സ്കോഡയ്ക്ക് സാധിക്കുന്നുണ്ട്. ബുക്കിങ്ങിന് ശേഷം വാഹനം കൈമാറാൻ മറ്റ് നിർമാതാക്കളെ അപേക്ഷിച്ച് കുറഞ്ഞ സമയം മാത്രമേ സ്കോഡ എടുക്കുന്നുള്ളൂ.

വിൽപന വളർച്ചയിൽ കമ്പനി ജീവനക്കാരുടേയും ഇടപാടുകാരുടേയും പങ്ക് എടുത്തുപറയേണ്ടതാണെന്ന് ഹോളിസ് പറഞ്ഞു. ഇന്ത്യ 2.0 പ്രോജക്റ്റിന്റെ സന്തതികളായ സ്ലാവിയയും കുഷാഖും വിൽപന വളർച്ചയിൽ വലിയ പങ്കാണ് വഹിച്ചത്. ഷോറൂമുകളുടെ എണ്ണം വർധിപ്പിച്ചതും  അവ ഡിജിറ്റലാക്കിയതും  ഇതിന് ആക്കം കൂട്ടി. നൂതന സാങ്കേതിക വിദ്യയിൽ പരിഷ്കരിച്ച ഷോറൂമുകൾ കൂടുതൽ ഇടപാടുകാരെ ആകർഷിക്കുകയും കാറുകൾ തെരഞ്ഞെടുക്കുന്ന പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു.

kerala psc coaching kozhikode

സ്കോഡ വിൽപനയിൽ 543 ശതമാനം വളർച്ച

80%
Awesome
  • Design