നസ്ലിനും മാത്യൂസും സൂപ്പര്‍ സ്റ്റാര്‍ ആന്‍ഡ് മെഗാ സ്റ്റാര്‍
മുമ്പൊരു ദിവസം ഇർഷാദ് ബ്രോ തന്റെ പേജിൽ നെസ്ലനും മാത്യൂസും നായകന്മാരാവുന്ന ഒരു സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഷെയർ ചെയ്തപ്പോൾ ഞാൻ അതിന് താഴെ വെറുതെ കമന്റിട്ടു the superstar & the megastar.അങ്ങനെ വെറുതെ എന്ന് പറയാൻ പറ്റില്ല.. എനിക്ക് ഈ പയ്യന്മാരെ മുടിഞ്ഞ ഇഷ്ടമാണ്.. നെസ്ലനെ കുറിച്ച് മുൻപും പോസ്റ്റിട്ടിട്ടുണ്ട്.. ചെക്കൻ വായ തുറന്നാൽ കൗണ്ടർ ആണ്.. തിയേറ്ററിൽ ഓളവുമാണ്..
മാത്യൂസ് ആണെങ്കിൽ അത്ര എനർജിലെവൽ ഇല്ലെങ്കിലും അഭിനയിച്ച റോളുകളിൽ എല്ലാം പക്കാ ആണ്.അന്ന് ആ കമന്റ് ഇട്ട് പോസ്റ്റർ #ജോ& #ജോ യുടേത് ആയിരുന്നു എന്നത് ഈയാഴ്ച സിനിമ തിയേറ്ററിൽ എത്തിയപ്പോൾ വീണ്ടും ഓർത്തു.. ആഹാ.. കാണണല്ലോ.. ഇന്നലേം മിനിഞ്ഞാന്നും പോവാൻ സാധിച്ചില്ല.. ഇന്ന് ചെന്നപ്പോൾ ആണ് ശെരിക്കും ഞെട്ടിച്ചത്. പടം ഹൗസ്ഫുൾ..
മൾട്ടിപ്ലെക്സിലെ ചെറിയ സ്ക്രീനിൽ അല്ല.. തിയേറ്ററിൽ .. ബാൽക്കണിയിൽ തന്നെ ഒരു മൾട്ടിപ്ലെക്സ് സ്ക്രീനിലെക്കാൾ സീറ്റുള്ള മഞ്ചേരിയിലെ ദേവകി സിനിമെക്സ്..ഞാൻ മാത്രമല്ല, മലയാളികൾ പൊതുവിൽ തന്നെ ഈ പയ്യന്മാരെയൊക്കെ സ്റ്റാറുകൾ ആയി കാണാൻ തുടങ്ങിയിരിക്കുന്നു എന്നത് ഒരു വൻ ആഹ്ലാദം ആണ്.. അതും ആറാട്ടും, സിബിഐ യും മരക്കാരും ഒക്കെ ഒരാഴ്ച കൊണ്ട് വാഷ് ഔട്ടാവുന്ന കാലത്ത്..
പ്രിയദർശനും SN സ്വാമിയും കെ മധുവും ഒക്കെ പ്രേക്ഷകരെ നോക്കി പുലഭ്യം പറയുന്ന കാലത്ത്..ഈ സിനിമയെ സംബന്ധിച്ച് താരങ്ങൾ എന്നു പറയാവുന്നത് ഈ പയ്യന്മാരെ മാറ്റി വെച്ചാൽ നിഖിലാ വിമലും ജോണി ആന്റണിയും മാത്രമാണ്. സംവിധായകന്റെ പേര് ആദ്യമായാണ് കാണുന്നത്.. അത് ഓർമ്മ കിട്ടണമെങ്കിൽ ഇപ്പോൾ വിക്കിയിൽ നോക്കണം.. ഫസ്റ്റ്ലുക്ക് പോസ്റ്റർ വിട്ട ശേഷം തിയേറ്ററിൽ എത്തിയ ശേഷമാണ് ഈ സിനിമയെ കുറിച്ച് എന്തെങ്കിലും വിവരം കേൾക്കുന്നത് തന്നെ..
പോസ്റ്റർ പോലും കാര്യമായി ഇല്ല..സിനിമാക്കാർ പൊതുവിൽ വിശ്വസിക്കുന്ന താരമൂല്യം, താരനിബിഢത, പ്രീ പബ്ലിസിറ്റി സ്റ്റണ്ട്, ഹൈപ്പ് തുടങ്ങിയ നൂറായിരം മിഥ്യാധാരണകൾക്ക് അപ്പോൾ എന്താണ് പ്രേക്ഷകന്റെ മുന്നിൽ പ്രസക്തി..!!!സിനിമയുടെ കാര്യം പറയുകയാണെങ്കിൽ എക്സ്ട്രാ ഓർഡിനറി എന്നുപറയാവുന്ന ഒന്നുമില്ല.. ഒരു കുഞ്ഞുസിനിമ..
ജോമോൻ എന്നും ജോമോൾ എന്നും പേരായ ജോ&ജോ കൂടപ്പിറപ്പുകൾ.. അവരുടെ അടി, ഇടി, കടിപിടി,പാരവെപ്പ്.. വീട്, അപ്പൻ, അമ്മ, അമ്മാമ്മ, വീരപ്പൻ എന്ന പട്ടി, .. ജോമോന്റെ കൂട്ടുകാരായ മനോ,എബി… അവർക്കിടയിലെ കുഞ്ഞുകുഞ്ഞു സംഭവങ്ങൾ.. തീർന്നു..പക്ഷെ, സംഗതി ലൈവാണ്.. ആർക്കും പെട്ടെന്ന് റിലേറ്റ് ചെയ്യും..പയ്യന്മാർക്കൊപ്പം നിഖിലയും ഒരേ പൊളി..പ്രേക്ഷകർക്ക് അത്രയൊക്കെ മതി.. (((മാത്യുവിന്റെ റോളിൽ നസ്ലൻ ആയിരുന്നെങ്കിൽ പടത്തിന്റെ ഗിയർ ഒന്നും കൂടി മേലോട്ട് ചാടിയേനെ..)))
തിയേറ്ററിൽ ആള് കയറാത്തിന് പ്രേക്ഷകരുടെ പക്വതയെയും സാങ്കേതിക പരിജ്ഞാനത്തെയും ചോദ്യം ചെയ്ത് വെല്ലുവിളിക്കുന്ന പ്രിയദർശൻ , സത്യൻ അന്തിക്കാട്, SNസ്വാമി, Kമധു സാറന്മാരെയൊക്കെ സ്വന്തം ചെലവിൽ ടിക്കറ്റെടുത്ത് കൊണ്ടുവന്ന് തിയേറ്ററിൽ ഇരുത്താൻ തോന്നിപ്പോയി പടം കണ്ടുകൊണ്ടിരുന്നപ്പോൾ..ആളു കൂടിയെന്ന് കരുതിയോ അനുഭവസമ്പത്തിൽ അഹങ്കരിച്ചത് കൊണ്ടോ പാമ്പ് ചാവില്ല സേർ.
ഫേസ്ബുക്കില്‍ കുറിച്ചത്
Comments are closed.