News in its shortest

സംശയം: ഗ്യാസ് സിലിണ്ടർ കിടത്തി വച്ചു ഉപയോഗിക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ?

വിശ്വപ്രഭ

ഉത്തരം: എൽ.പി.ജി. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു എന്നു പലപ്പോഴും പത്രവാർത്തകളിൽ കാണാറുണ്ടെങ്കിലും അതു് മിക്കപ്പോഴും വാസ്തവമല്ല. സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു് (അതായതു് അവയുടെ ലോഹകവചം പൊട്ടിപ്പിളർന്നു് പൊളിഞ്ഞു വേർപ്പെട്ട്) ‘സ്ഫോടനം’ ഉണ്ടാവുന്നതു് അത്യന്തം അപൂർവ്വമാണു്.എൽ.പി.ജി. സിലിണ്ടറിൽ ഗ്യാസിനെ നിശ്ചിത മർദ്ദത്തിൽ കമ്പ്രസ്സ് ചെയ്തു് ദ്രാവകമാക്കിയാണു് ഇന്ധനം നിറയ്ക്കുന്നതു്.

സിലിണ്ടറിന്റെ മുകള്ഭാഗത്തു് ഒരു ചെറിയ ഭാഗത്തു മാത്രം ഗ്യാസ് വാതകരൂപത്തിലേക്കു് മാറിക്കൊണ്ടിരിക്കും. അതിനെത്തന്നെ വീണ്ടും റെഗുലേറ്റർ വഴി മർദ്ദം കുറച്ചാണു് പാചകത്തിനുവേണ്ടി സ്റ്റൗവിലെ ബർണറിലേക്കു് കടത്തിവിടുന്നതു്.എന്നാൽ തീപിടുത്തം പോലുള്ള എന്തെങ്കിലും കാരണവശാൽ സിലിണ്ടറിനു ചുറ്റുമുള്ള താപനില അസാമാന്യമായി വളരെയധികം കഴിഞ്ഞുകൂടിയാൽ, (കഠിനമായ ഉച്ചവെയിലോ തിളച്ച വെള്ളമോ ഒന്നും പോരാ.

അതിനേക്കാളൊക്കെ ഉയർന്ന ചൂടിൽ) സിലിണ്ടറിനുള്ളിലെ ദ്രാവകരൂപത്തിലുള്ള ഇന്ധനം വാതകമായി മാറും. ഇങ്ങനെ സിലിണ്ടറിനുള്ളിലെ മർദ്ദം ഒരു സുരക്ഷാപരിധിയ്ക്കുമുകളിലായാൽ അതിന്റെ മുകൾഭാഗത്തുതന്നെ (റെഗുലേറ്ററിന്റെ ദ്വാരത്തിലുള്ള) ഒരു സേഫ്റ്റി വാൾവ് സ്വയം തുറന്നു് വാതകം പുറത്തേയ്ക്കു് നിശ്ചിതവേഗത്തിൽ ചീറ്റിത്തെറിയ്ക്കും.

kerala psc coaching kozhikode

പക്ഷേ സിലിണ്ടർ പൊട്ടിത്തെറിയ്ക്കുകയില്ല. എന്നാൽ ആ സമയത്തു് സമീപത്ത് തീപ്പൊരിയോ ജ്വാലയോ ഉണ്ടെങ്കിൽ ഈ അവസ്ഥയിൽ തന്നെ അതിനു തീപിടിക്കുകയും ചെയ്യും. തീ ഇല്ലെങ്കിൽ ഗ്യാസ് മുകളിലേക്കു് ചീറ്റി സിലിണ്ടർ കാലിയായിത്തീരും.പലപ്പോഴും സിലിണ്ടർ പൊട്ടിത്തെറിച്ചു എന്ന വാർത്തയിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതു് ഇതാണു്.

പൊട്ടിത്തെറിയ്ക്കുന്നതിനേക്കാൾ സ്വല്പംകൂടി അപകടസാദ്ധ്യത കുറഞ്ഞതാണു് ഇങ്ങനെ ചീറ്റി ഒഴിയുന്നതു് എന്നു സമാധാനിയ്ക്കാം.ഇങ്ങനെ ചീറ്റിത്തെറിയ്ക്കുന്നതു് മുകൾദിശയിലേക്കായിരിക്കണം. ഇതുവഴി, മുറിയിൽ വാതകം അടിഞ്ഞുകൂടുന്നതു് ഒരു പരിധിവരെ കുറയ്ക്കാം.

എൽ.പി.ജി.യ്ക്കു് വായുവിനേക്കാൾ ഭാരം കൂടുതലുണ്ടു്).കൂടാതെ, സാധാരണ ഉപയോഗാവസ്ഥയിൽ തന്നെ ദ്രാവകരൂപത്തിലുള്ള ഇന്ധനം ബാഷ്പരൂപത്തിലാവുമ്പോൾ അതു് സിലിണ്ടറിന്റെ മുകൾഭാഗത്തുതന്നെ ആയിരിക്കണം. അല്ലെങ്കിൽ റെഗുലേറ്ററിനുള്ളിലേക്കു് ഗ്യാസിനു പകരം ദ്രാവകഇന്ധനം കടന്നുകൂടി സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ടു്.

ഫേസ്ബുക്കില്‍ കുറിച്ചത്‌

സംശയം: ഗ്യാസ് സിലിണ്ടർ കിടത്തി വച്ചു ഉപയോഗിക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ?
80%
Awesome
  • Design