News in its shortest

മടിയന്മാരായ ഭർത്താക്കന്മാരെ എങ്ങനെ നല്ല പാചകക്കാരനാക്കാം ..

ലോലതാമര

അടുക്കളയിൽ കയറാൻ മടി ഉള്ള ഭർത്താക്കന്മാർ എല്ലാ സ്ത്രീകളുടെയും ഒരു തീരാ തലവേദന ആണ് .. ഭർത്താവിനെ ഈ അലസതയിൽ നിന്നും മോചിപ്പിച്ചു .. ഊർജസ്വലതയുള്ള നല്ലൊരു പാചകക്കാരൻ ആക്കാനുള്ള നുറുങ്ങു വിദ്യകൾ ഇതാ .. വായിക്കൂ .. പരീക്ഷിയ്ക്കൂ.. ജീവിതം ആനന്ദതുന്തിലിതമാക്കൂ .. 💃↪️

കല്യാണം കഴിഞ്ഞു വരുന്ന ആദ്യ നാളുകളിൽ തന്നെ ഭർത്താവിന് അടുക്കളയിലോട്ടുള്ള വഴി കാണിച്ചു കൊടുക്കണം ..അല്ലേൽ പിന്നീട് കെട്ടി വലിച്ചു കൊണ്ട് പോകേണ്ടി വരും ..🤭🤫↪️

കല്യാണം കഴിഞ്ഞ പുതു മോടിയിൽ ടിയാൻ എല്ലാ സഹായത്തിനും സർവഥാ തയ്യാറായിരിക്കും .. അങ്ങനെ എന്തിനും തയ്യാറായി വരുന്ന അദ്ദേഹത്തിന്റെ തലയിൽ പച്ചക്കറി അരിയൽ , പത്രം കഴുകൽ എന്നീ പണികൾ വെച്ച് കൊടുക്കുക ..😘↪️

ക്ലീനിങ് ആണ് ഭർത്താവിനെ ആദ്യം പഠിപ്പിയ്ക്കേണ്ട ശീലം .. കാരണം ഒരു വിധ പെട്ട ആണുങ്ങൾക്കൊന്നും വൃത്തി എന്ന വാക്ക് തന്നെ വൃത്തിയ്ക്കു പറയാൻ കഴിയാത്തത്ര അബദ്ധം ആണ് .. ഈ ലോകത്തു പെണ്ണുങ്ങൾ എല്ലായിരുന്നേൽ വീടും കാടും തമ്മിൽ യാതൊരു വ്യത്യാസവും ഉണ്ടാവില്ലായിരുന്നു .. 🍻↪️

വൃത്തിയാക്കാൻ നന്നായി പഠിച്ച ഭർത്താവിന്റെ കയ്യിൽ ഉപ്പും മുളക് പൊടിയും കടുകും ഓക്കേ വെച്ച് കൊടുത്തു തുടങ്ങാം ..🔪↪️

ഒരു കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണം പ്രോത്സാഹനം .. അതാണ് എല്ലാത്തിലും വലുത് .. അങ്ങേരു ഉണ്ടാക്കുന്ന ചായ , കാടി വെള്ളത്തിലും അബദ്ധമാണെകിലും , ഇതിലും നല്ല ചായ എന്റെ ജീവിതത്തിൽ കുടിച്ചിട്ടില്ലന്നു പറഞ്ഞു കണ്ണൊക്കെ നിറയ്ക്കാം .. അങ്ങേരു അപ്പുറത്തേയ്ക്ക് തിരിയുന്നസെക്കൻഡിൽ ആ കാടിവെള്ളം മുറ്റത്തെ തെങ്ങിന്റെ ചുവട്ടിൽ ഒഴിച്ച് കളയുക .. അടുത്ത മാസം രണ്ടു തേങ്ങാ കൂടുതൽ ഉണ്ടാവും .. 🥥↪️

അങ്ങനെ പ്രോത്സാഹിപ്പിച്ചു പ്രോൽസാഹിസിപ്പിച്ചു അങ്ങേര് ചായ വെക്കാൻ പടിയ്ക്കും .. ഈ ചായ വെക്കുന്നതിന്റെ കൂട്ടത്തിൽ തന്നെ ചോറ് വെക്കൽ , മെഴുക്കു പുരട്ടി ഉണ്ടാക്കാൻ അങ്ങനെ പടി പടി ആയി അങ്ങേരെ കൊണ്ട് ചിക്കൻ ബിരിയാണി തൊട്ടു പോർക്ക് അസാടോ വരെ ഉണ്ടാക്കിപ്പിക്കാം ..🍒🍛↪️

ഇനിയിപ്പോൾ കണവൻ അടുക്കളയിൽ കയറ്റണം എന്ന ബോധോദയം കെട്ടി നാലഞ്ചു കൊല്ലം കഴിഞ്ഞിട്ടാണ് ഉണ്ടാവുന്നതെങ്കിൽ .. വേറെ ചില പൊടി കൈകൾ പ്രയോഗിക്കുക .. 🥳↪️

രണ്ടാഴ്ച അസുഖമാണെന്ന് അഭിനയിക്കാം .. അങ്ങനെ സ്ഥിരം വീട്ടിൽ കഞ്ഞി ആകുമ്പോൾ ടിയാൻ ഹോട്ടൽ ഫുഡ് നെ ആശ്രയിക്കും .. അടുപ്പിച്ചു നാല് ദിവസം മൂന്ന് നേരം ഹോട്ടൽ ഫുഡ് കഴിച്ചാൽ ഏത് കൊലകൊമ്പനും മടുക്കും .. അപ്പോൾ അങ്ങേര് പാചകം അറിയാത്തതിനെ കുറിച്ച് ആലോചിച്ചു നിരാശനാകും .. .. 🤧🤕🤮↪️

എന്താണേലും അസുഖം അഭിനയം രണ്ടു ആഴ്ചയിൽ കൂടുതൽ നീട്ടാൻ പറ്റൂല …നമ്മുടെ അസുഖം മാറിയ അന്ന് തന്നെ വലത്തേ കയ്യിലെ ചെറു വിരലിലും മോതിര വിരലിലും വല്ല ചൊറിയോ ചിരങ്ങോ ഉണ്ടാവണം .. കുറച്ചു ഫൗണ്ടേഷനും റൂഷും ഒക്കെ വെച്ച് വളരെ സിമ്പിൾ ആയി വരച്ചു ചേർക്കാവുന്നതേ ഉള്ളു ഇത് … ഈ ചൊരിയും ചിരങ്ങും രണ്ടു മാസത്തേക്കെങ്കിലും മാറൂല .. 🤙↪️

അതിനു ശേഷം .. അല്ലയോ പ്രിയ ഭർത്താവ് എന്റെ വലതു കൈയെ വെള്ളം കാണിക്കരുതെന്നു ഫേസൂക് ഡോക്ടർ ഉപദേശിച്ചു എന്നും പറഞ്ഞു അടുക്കളയുടെ പരിസരത്തേക്ക് കയറരുത് .. കയ്യിൽ വെള്ളം തുടരുത് എന്നേ ഉള്ളു .. നിങ്ങള്ക്ക് മൊബൈൽ പിടിക്കാം സ്പൂൺ കൊണ്ട് മാമുണ്ണാ.. ഇതിനൊന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല .. 🥣🍱↪️

എന്നിട്ട് ചേട്ടൻ അടുക്കളയിൽ കയറു .. പാചകം വളരെ എളുപ്പമാണ് .. ഞാൻ പറഞ്ഞു തരാം എന്നൊക്കെ പറഞ്ഞു പ്രോല്സാഹിപ്പിച്ചു കൂടെ ചെല്ലുക .. പ്ളീസ് നോട്ട് , ഒരിക്കലും നിങ്ങൾ ഒരു പണിയും ചെയ്യരുത് .. അങ്ങനെ പ്രോത്സാഹിപ്പിച്ചു പ്രോത്സാഹിപ്പിച്ചു കൂടെ നിൽക്കുക അത്ര മാത്രം ..അങ്ങേരെ അവസാനം നിങ്ങള്ക്ക് ഒരു നല്ല കുക്ക് ആകാൻ പറ്റും..👏👏↪️

ഒരിക്കലും മറക്കരുത് .. ഭർത്താവു എന്തെങ്കിലും ഐറ്റം ഉണ്ടാക്കാൻ പഠിച്ചാൽ .. ജന്മത്തു നിങ്ങൾ അതുണ്ടാക്കാൻ നോക്കരുത് .. എപ്പോഴും ചേട്ടാ ചേട്ടൻ ഉണ്ടാക്കുന്ന അത്രയും ടേസ്റ്റ് ഞാൻ ഉണ്ടാക്കിയാൽ കിട്ടില്ല .. ചേട്ടൻ ആ ചിക്കൻ ചില്ലി ഉണ്ടാക്കി തരാമോ .. ചേട്ടന്റെ കൈ പുണ്യം ആലോചിക്കുമ്പോഴേ എന്റെ വായിൽ വെള്ളം വരുന്നു എന്നൊക്കെ കീച്ചിയെക്കാണാം .. നമ്മൾക്ക് നഷ്ടമൊന്നും ഇല്ലല്ലോ ..🥘🍲👻

ഇതൊന്നും ഒരു ക്രൂര കൃത്യമായി കരുതണ്ട ആവിശ്യമില്ല .. ആലോചിച്ചു നോക്കെ ഇതേ സ്റ്റാറ്റർജി വെച്ചല്ല അവര് നമ്മളെ അടുക്കളയിൽ തളച്ചിടുന്നത് ..വെറുതെ നമ്മുടെ കുക്കിംഗ്നെ പൊക്കി പറഞ്ഞു പറഞ്ഞല്ലേ നമ്മുടെ ജീവിതം കരി പുരണ്ടു പോയത് .. അപ്പോൾ അവരുടെ ഐഡിയ നമ്മൾക്കൊന്നു തിരിച്ചുപയോഗിക്കാം ..😻😻👹നബി👹

എന്നെ 12 കൊല്ലം മുന്നേ കെട്ടി എഴുനെള്ളിച്ചു വന്നപ്പോൾ ഒരു മുട്ട പുഴുങ്ങാൻ അറിയാത്ത മനുഷ്യൻ ഉണ്ടാക്കിയ തലശ്ശേരി ബിരിയാണി ആണ് താഴെ ഫോട്ടോയിൽ ..🤗 ഇപ്പോൾ അങ്ങേരു 50 ആൾക്കുള്ള ബിരിയാണി ഒക്കെ ഒറ്റയ്ക്ക് വെക്കും .. അതും നല്ല കിടിലൻ ടേസ്റ്റിൽ .. എനിക്കിപ്പോ മുട്ട പുഴുങ്ങാൻ മാത്രേ അറിയൂ എന്നും ആയി അവസ്ഥ .

ഫേസ്ബുക്കില്‍ കുറിച്ചത്‌

silver leaf psc academy, silver leaf psc academy kozhikode, kerala psc silver leaf academy, kerala psc coaching kozhikode
മടിയന്മാരായ ഭർത്താക്കന്മാരെ എങ്ങനെ നല്ല പാചകക്കാരനാക്കാം ..
80%
Awesome
  • Design

Comments are closed.