News in its shortest

മാധ്യമ തൊഴിലാളികളേ, മുതലാളിമാർക്ക് വേണ്ടി നാടിനെ കുരുതി കൊടുക്കരുത്

ചാമി ഹരികൃഷ്ണന്‍

കേരളം സൂക്ഷിക്കണം. കേരളത്തിലെ മാധ്യമങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിലെ സമാധാനം തകർത്ത് ദില്ലിയിലും ഉത്തർ പ്രദേശിലും ഗുജറാത്തിലും കർണാടകത്തിലും സംഘ പരിവാർ പ്രചരിപ്പിക്കുന്ന, സമൂഹത്തെ വിണ്ടുകീറുന്ന തീവ്ര വർഗ്ഗീയത കേരളത്തിൽ കൊണ്ട് വരാനുള്ള ശ്രമങ്ങൾക്ക് എതിരേ ശക്തമായി നിൽക്കണം.മാധ്യമങ്ങൾക്ക് അത് കഴിയുമോ?

ഈ ഹിന്ദു മത സമ്മേളനം നടന്നിട്ടു മൂന്ന് ദിവസം ആയി. സോഷ്യൽ മീഡിയയിലും സിനിമയിലും മുസ്ലീം വിരുദ്ധത പറയുന്ന വിവേക് അഗ്നിഹോത്രിയെ ഇവിടുത്തെ ഗവർണ്ണർ എന്തിന് പൊന്നാട ഇട്ട് ആദരിച്ചു എന്ന് ആരെങ്കിലും ചോദിച്ചോ? ഏതെങ്കിലും ചാനൽ ചർച്ച ചെയ്തോ?

അനാവശ്യമായ പബ്ലിസിറ്റി കൊടുത്ത് പി സി ജോർജ്ജിനെ ഊട്ടി വളർത്തിയത് ഇവിടുത്തെ മാധ്യമങ്ങൾ തന്നെയാണ്. അയാളുടെ വൃത്തികെട്ട പ്രസ്താവനകൾ പറയാൻ അരങ്ങ് ഒരുക്കിയത് നമ്മുടെ ചാനൽ ചർച്ചകൾ ആണ്. ഇന്ന് രാഹുൽ ഈശ്വറിനെയും ചില “പുരുഷ സംഘടനകളുടെ” പ്രതിനിധികളെയും പിടിച്ചിരുത്തി അവരുടെ ചീഞ്ഞളിഞ്ഞ വാദങ്ങൾക്ക് വേദി ഒരുക്കുന്നത് പോലെയാണ് ഒരിക്കൽ ജോർജ്ജിന് കസേര ഇട്ട് കൊടുത്തത്.ഇവിടുത്തെ മാധ്യമങ്ങൾ വർഗ്ഗീയതയ്ക്ക് എതിരെ ഇന്നെങ്കിലും കടുത്ത നിലപാട് എടുക്കണം.

kerala psc coaching kozhikode

ജോർജ്ജിനെ പിന്താങ്ങുന്ന വി മുരളീധരനെയും കെ സുരേന്ദ്രനേയും നിശിതമായി വിമർശിക്കാൻ തയ്യാറാകണം. അവരുടെ പ്രസ്താവനകളെ വിമര്ശിക്കാതെ അവരുടെ ലൗഡ് സ്പീക്കർ ആയി ചാനലുകളും പത്രങ്ങളും മാറാതിരിക്കാൻ ശ്രദ്ധിക്കണം. വാക്കുകളും വിഷ്വലുകളും സൂക്ഷിച്ചു പറയുകയും പ്രക്ഷേപണം ചെയ്യുകയും വേണം. ഡൽഹിയിലും ഗുജറാത്തിലും ഉത്തർ പ്രദേശിലും കണ്ടത് പോലെ ഈ നാട്ടിൽ ഒരു വർഗ്ഗീയ ലഹളയ്ക്ക് കോപ്പു കൂട്ടൂന്നവർക്ക് ഒരു രീതിയിലും കൂട്ട് നിൽക്കരുത്.

ഇവിടെ both-sides റിപോർട്ടിങ്ങ് ചെയ്യരുത്. ഇത് normalise ചെയ്യരുത്. അവരുടെ dirty, dangerous communal whataboutery amplify ചെയ്യരുത്. അത് അനർഗ്ഗള നിർഗ്ഗളം പറയാൻ ഇടം കൊടുക്കരുത്. സാമുദായിക സ്പർദ്ധയ്ക്ക് ഈ നാട്ടിൽ ഇടമില്ല. ദൈവത്തിന്റെ അല്ല, മനുഷ്യരുടെ നാടാണ് ഇത്. ചാനൽ മുതലാളിമാരുടെ രാഷ്ട്രീയത്തിന് അപ്പുറം ചിന്തിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയണം. ഇപ്പോഴല്ലെങ്കിൽ എപ്പോൾ? മുതലാളിമാർക്ക് വേണ്ടി നാടിനെ കുരുതി കൊടുക്കരുത്.

ഫേസ്ബുക്കില്‍ കുറിച്ചത്‌

മാധ്യമ തൊഴിലാളികളേ, മുതലാളിമാർക്ക് വേണ്ടി നാടിനെ കുരുതി കൊടുക്കരുത്
80%
Awesome
  • Design

Comments are closed.