വിനുവിന്റേത് പുലയാട്ട് പറച്ചില്; മാധ്യമ സ്വാതന്ത്ര്യമല്ല: ന്യൂസ് പേപ്പര്‍ എംപ്ലോയീസ് യൂണിയന്
ദേശീയ പണിമുടക്ക് ദിവസം നടത്തിയ ഒരു പ്രസംഗത്തിൽ മാധ്യമങ്ങളെ വിമർശിച്ചതിന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സ.എളമരം കരീമിനെ നിന്ദ്യമായി ഭർത്സിച്ച ഏഷ്യനെറ്റ് ന്യൂസ് ചാനൽ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ വിനു വി ജോണിൻറെ നടപടിയെ കേരള ന്യുസ് പേപ്പർ എംപ്ളോയീസ് യൂണിയൻ അപലപിക്കുന്നു.
“വെച്ചുപൊറുപ്പിക്കാനാവാത്തതാണ് ഈ പ്രവണത. അപ്പർ മിഡിൽ ക്ലാസ് സദസുകളിൽ സ്വീകാര്യതക്ക് വേണ്ടി നടത്തുന്ന ഇത്തരം വെളിച്ചപ്പെടുലുകൾ മാധ്യമസ്വാതന്ത്ര്യൻറ്റെ കണക്കിൽ പെടുത്തി അനുവദിക്കാനാവില്ല. ഇത് മാധ്യമങ്ങൾക്ക് അവകാശപെട്ട സാമൂഹിക വിമർശനമോ രാഷ്ട്രീയ വിശകലനമോ അല്ല. പുലയാട്ട് പറച്ചിലാണ്. ആരെയും വിമർശിക്കാം, ആരോടും അസഹിഷ്ണുവുമാകാം. അത് മാധ്യമ ഇടത്തിൽ പ്രകടിപ്പിക്കുേമ്പാൾ മിനിമം മര്യാദകൾ പാലിക്കുക നാട്ടുനടപ്പാണ്. അതെല്ലാം ലംഘിച്ച് അസഹിഷ്ണുതയുടെ അങ്ങേത്തലക്കൽ നിന്നാണ് എളമരത്തിനെ അവതാരകൻ ഭർത്സിച്ചത്. ഇത് മാധ്യമാവവകാശങ്ങളുടെ ദുരുപയോഗമാണ്. ഒരു അവതാരപുരുഷനും സമൂഹം അതിന് അനുവാദം നൽകിയിട്ടില്ല.” ഇതിനെ തുറന്നുകാണിക്കാൻ മാധ്യമ മേഖലയിലുള്ള എല്ലാവരും ജനാധിപത്യശക്തികളും തയ്യാറാകണമെന്ന് കേരള ന്യൂസ് പേപ്പർ എംപ്ളോയീസ് യൂനിയൻ (സി.ഐ.ടി.യു) അഭ്യർഥിക്കുന്നു.
വിനുവിന്റേത് പുലയാട്ട് പറച്ചില്; മാധ്യമ സ്വാതന്ത്ര്യമല്ല: ന്യൂസ് പേപ്പര്‍ എംപ്ലോയീസ് യൂണിയന്
- Design
Comments are closed.