News in its shortest

റോയല്‍എന്‍ഫീല്‍ഡ് ധ്രുവത്തിലേക്ക് ഹിമാലയന്‍ ഡ്രൈവ് നടത്തുന്നു

മുംബൈ: റോയല്‍ എന്‍ഫീല്‍ഡ് 120-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദക്ഷിണ ധ്രുവത്തിലേക്ക് മോട്ടോര്‍ സൈക്കിള്‍ യാത്ര നടത്തുന്നു. ഈ വര്‍ഷം നവംബര്‍ 26-ന് യാത്ര ആരംഭിക്കും.

90 ഡിഗ്രി സൗത്ത്- ക്വസ്റ്റ് ഫോര്‍ ദി പോള്‍ എന്ന് പേരിട്ടിരിക്കുന്ന യാത്ര മോട്ടോര്‍ സൈക്കിള്‍ യാത്രകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. രണ്ട് റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാരാണ് അന്റാര്‍ട്ടിക്കയിലേക്കുള്ള 39 ദിവസം നീണ്ടുനില്‍ക്കുന്ന സാഹസിക യാത്രയ്‌ക്കൊരുങ്ങുന്നത്. റോസ് ഐസ് ഷെല്‍ഫില്‍ നിന്നും ദക്ഷിണ ധ്രുവത്തിലേക്കുള്ള യാത്രയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ റൈഡര്‍മാര്‍ 770 കിലോമീറ്റര്‍ സഞ്ചരിക്കും. ലെവെറെറ്റ് ഹിമാനി വഴിയാണ് യാത്ര.

120 വര്‍ഷങ്ങളായി റോയല്‍ എന്‍ഫീല്‍ഡ് തുടരുന്ന മോട്ടോര്‍ സൈക്ലിങിനോടുള്ള പ്രതിബദ്ധതയോടും തങ്ങളുടെ യാത്രയിലൂടെ ചരിത്രം സൃഷ്ടിച്ചിട്ടുള്ള അസംഖ്യം മോട്ടോര്‍ സൈക്കിള്‍ റൈഡര്‍മാരുടെ ധൈര്യത്തിനും ഉല്‍പതിഷ്ണുതയ്ക്കുമുള്ള ആദരവായിട്ടാണ് 90 ഡിഗ്രി സൗത്ത്- ക്വസ്റ്റ് ഫോര്‍ ദി പോള്‍ സംഘടിപ്പിക്കുന്നത്.

‘120 വര്‍ഷങ്ങളെന്നത് ബ്രാന്‍ഡിനെ സംബന്ധിച്ച് ദീര്‍ഘമായ പൈതൃകമാണ്, അതിനെ ഉപയോഗപ്പെടുത്തുന്നതില്‍ ഞങ്ങള്‍ അതീവ സന്തോഷമുള്ളവരാണ്,’ ഐഷര്‍ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ സിദ്ധാര്‍ത്ഥ ലാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ നാഴികക്കല്ലായ വര്‍ഷത്തേയും പര്യവേഷണ ശ്രമത്തേയും കുറിച്ച് പറഞ്ഞു. ‘ഈ വര്‍ഷങ്ങള്‍ കൊണ്ട്, ലോകമെമ്പാടും ഞങ്ങള്‍ റൈഡിങ്, പര്യവേഷണ സംസ്‌കാരം വളര്‍ത്തി. പര്യവേഷണത്തെ പിന്തുടരുന്നത് ഞങ്ങളുടെ ഡിഎന്‍എയുടെ സത്തായ ഘടകമാണ്. ഞങ്ങളുടെ അസാധാരണവും ഇതിഹാസവുമായ മോട്ടോര്‍ സൈക്ലിങ് റൈഡുകളുടെ പരമ്പരയിലെ മറ്റൊരുദ്ധ്യായമാണ് 90 ഡിഗ്രി സൗത്ത്. മുന്‍കാലങ്ങളില്‍, ഹിമാലയന്‍ ഒഡീസി പോലുള്ള റൈഡുകള്‍ ഹിമാലയത്തിലെ മോട്ടോര്‍ സൈക്ലിങ് സാഹസികതകള്‍ക്ക് വഴിതെളിച്ചു. ദക്ഷിണ ധ്രുവത്തിലേക്കുള്ള ഇതിഹാസ തുല്യമായ പര്യവേഷണമായ ഇത് വീണ്ടും സാഹസികരാകാന്‍ ആളുകളെ പ്രചോദിപ്പിക്കും. മനുഷ്യന്റേയും യന്ത്രത്തിന്റേയും സഹനശക്തിക്കും അക്ഷീണപരിശ്രമത്തിനുമുള്ള ഒരു പരീക്ഷയാകും മോട്ടോര്‍ സൈക്കിളില്‍ ദക്ഷിണധ്രുവത്തിലേക്ക് 770 കിലോമീറ്റര്‍ നീളമുള്ള പാതയിലൂടെ യാത്ര നടത്താന്‍ ആദ്യമായി ശ്രമിക്കുന്ന ഈ പര്യവേഷണം,’ അദ്ദേഹം പറഞ്ഞു.

റോയല്‍ എന്‍ഫീല്‍ഡിന്റെ റൈഡ്‌സ് ആന്റ് കമ്മ്യൂണിറ്റി ലീഡ് ആയ സന്തോഷ് വിജയ് കുമാറും പ്രൊഡക്ട് ഡെവലെപ്പ് മെന്റ് സീനിയര്‍ എഞ്ചിനീയറായ ഡീന്‍ കോക്‌സണുമാണ് ദക്ഷിണ ധ്രുവത്തിലേക്ക് ഹിമാലയന്‍ ഓടിക്കുന്നത്. നവംബര്‍ 26-ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ നിന്നും ദക്ഷിണ ധ്രുവത്തിലെ അമുണ്ട്‌സെന്‍-സ്‌കോട്ട് പോള്‍ സ്റ്റേഷനിലേക്ക് യാത്ര തിരിക്കും.

ധ്രുവ യാത്രയ്ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ രണ്ട് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനുകളിലാണ് സന്തോഷ് വിജയ് കുമാറും ഡീന്‍ കോക്‌സണും സഞ്ചരിക്കുന്നത്. അന്റാര്‍ട്ടിക്ക ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അന്താരാഷ്ട്ര അസ്സോസിയേഷനില്‍ അംഗമായ ആര്‍ട്ടിക് ട്രക്ക്‌സുമായി സഹകരിച്ചാണ് 90 ഡിഗ്രി സൗത്ത് പര്യവേഷണം നടത്തുന്നത്. ധ്രുവ പ്രദേശത്ത്് പര്യവേഷണങ്ങള്‍ നടത്തുന്നതില്‍ വൈദഗ്ദ്ധ്യമുള്ളവരാണ് ആര്‍ട്ടിക് ട്രക്ക്‌സ്.

റോയല്‍ എന്‍ഫീല്‍ഡിന്റെ എഞ്ചിനീയര്‍മാര്‍ രണ്ട് ഹിമാലയനുകളെ മഞ്ഞിലൂടേയും അന്റാര്‍ട്ടിക്കയിലെ ദുഷ്‌കരമായ സാഹചര്യങ്ങളിലൂടേയും സഞ്ചരിക്കുന്നതിനായി പുനര്‍രൂപകല്‍പന ചെയ്യുയായിരുന്നു. അന്റാര്‍ട്ടിക്കയിലെ സാഹചര്യങ്ങള്‍ക്ക് സമാനമായ ഐസ് ലാന്‍ഡിലെ ലാങ്‌ജോക്കുല്‍ ഹിമാനിയില്‍ ഈ രണ്ട് വാഹനങ്ങളും പരീക്ഷിച്ചിരുന്നു. പരീക്ഷണങ്ങളുടെ ആദ്യ ഘട്ടം 2020 സെപ്തംബറിലും രണ്ടാം ഘട്ടം 2021 ജൂലൈയിലും നടന്നു.

‘ഭൂമിയുടെ അറ്റത്തിലേക്ക് റൈഡ് നടത്താനുള്ള ധീരവും അതിമോഹവുമായ ശ്രമം മനുഷ്യന്റെ ഉത്സാഹത്തിന്റെ സംക്ഷിപ്തമാമണ്,’ റോയല്‍ എന്‍ഫീല്‍ഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ബി ഗോവിന്ദരാജന്‍ പറഞ്ഞു.

ഹിമാലയത്തിലെ പര്‍വ്വത നിരകള്‍ അടക്കം ദുഷ്‌കരമായ റോഡ് സാഹചര്യങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ യാത്രകള്‍ നടത്തിയുള്ള ദശാബ്ദങ്ങളുടെ അനുഭവ സമ്പത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മോഡല്‍ 2016-ലാണ് പുറത്തിറക്കിയത്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് ഏതൊരു റോഡ് സാഹചര്യങ്ങളിലൂടെയും യാത്ര ചെയ്യാനുള്ള കരുത്തുണ്ട്.

സമ്പൂര്‍ണവും സമര്‍ത്ഥവുമായ ഒരു യന്ത്രമായ ഹിമാലയനെ അന്റാര്‍ട്ടിക്കയിലെ ഭൂപ്രകൃതിയിലൂടേയും കാലാവസ്ഥയിലൂടേയുമുള്ള യാത്രയ്ക്കായി മെരുക്കാന്‍ വളരെ കുറച്ചു മാറ്റങ്ങളേ ആവശ്യമായി വന്നുള്ളൂ. പിന്നിലെ ചക്രത്തിന് കൂടുതല്‍ ടോര്‍ക്ക് ലഭിക്കുന്നതിനായി മെയിന്‍ ഡ്രൈവ് സോക്കറ്റ് 15-ടീത്തില്‍ നിന്നും 13-ടീത്ത് യൂണിറ്റാക്കി മാറ്റി. വളരെ താഴ്ന്ന മര്‍ദ്ദത്തിലും ഇളികയ മഞ്ഞിലും കാഠിന്യമുള്ള മഞ്ഞിലും ഓടുന്നതിനായി ട്യൂബ് ലെസ് വീല്‍ സംവിധാനം ഉള്‍പ്പെടുത്തി.

കൂടാതെ, അന്റാര്‍ട്ടിക്കയിലെ പ്രകൃതിയെ മലിനപ്പെടുത്താതെയുള്ള യാത്രയാണ് റോയല്‍ എന്‍ഫീല്‍ഡ് പദ്ധതിയിടുന്നത്. ഞങ്ങളുടെ #ലീവ്എവരിപ്ലേസ്‌ബെറ്റര്‍ പദ്ധതിയുടെ ഭാഗമായ മനുഷ്യ വിസര്‍ജ്യവും മറ്റും തിരികെ കൊണ്ട് യഥാവിധം സംസ്‌കരിക്കുന്നതാണ്.

1901-ലാണ് റോയല്‍ എന്‍ഫീല്‍ഡ് കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്. ഇന്ന് ലോകത്ത് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡുകളില്‍ ഏറ്റവും പഴക്കമുള്ളതാണ് റോയല്‍ എന്‍ഫീല്‍ഡ്.

ROYAL ENFIELD TO LEAD A FIRST-OF-ITS-KIND MOTORCYCLE EXPEDITION TO THE SOUTH POLE

kerala psc coaching kozhikode

80%
Awesome
  • Design

Comments are closed.