News in its shortest

ആര്‍ എസ് എസുകാരന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മോ കൊട്ടേഷന്‍ സംഘമോ?

രഘു മട്ടുമ്മേല്‍

ഒരു കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ ഒരു വാർത്തയുണ്ട് ഇന്ന് തലസ്ഥാനത്തിറങ്ങിയ വർത്തമാന പത്രങ്ങളിലെ പ്രാദേശിക പേജുകളിൽ. മറ്റിടങ്ങളിൽ ഈ വാർത്ത കാണാനിടയില്ല. അത്രയ്ക്ക് പ്രാധാന്യം മാത്രമെ ഈ വാർത്തയ്ക്ക് ഉള്ളൂവെന്ന ചോദ്യം സ്വാഭാവികമായും ഉയരേണ്ടതാണ്. 2017 ജൂലൈയിൽ തലസ്ഥാനത്ത് നടന്ന ഒരു കൊലക്കേസ് പ്രതിയുടെ കാലാണ് വെട്ടിയത്. സാധാരണ നിലയിൽ വലിയ വാർത്തയല്ല. ഒരു പ്രതികാരം മാത്രം.

പട്ടി കടിച്ചാൽ വാർത്തയല്ല. പക്ഷെ കടിച്ച പട്ടി ഒരു പ്രമുഖൻ്റേതും കടിച്ചത് ഒരു പ്രമുഖനേയും ആകുമ്പോൾ അത് വാർത്തയാണെന്ന് പത്രപ്രവർത്തക വിദ്യാർഥികളെ ഇക്കൂട്ടർ പഠിപ്പിക്കാറുണ്ടല്ലൊ?ഇവിടെ കൊല്ലപ്പെട്ട വ്യക്തി ആർ എസ് എസ് കാര്യവാഹക് ആണ്. ആ കേസിലെ പ്രതിയുടെ കാൽ വെട്ടിയെന്ന് പറയുമ്പോഴും വലിയ വാർത്തയല്ല തന്നെ. പക്ഷെ ട്വിസ്റ്റ് അതല്ല 2017ൽ ഈ കാര്യവാഹക് കൊല്ലപ്പെട്ടപ്പോൾ സിപിഐ എം കാരാണ് കൊന്നതെന്ന പ്രചാരണമാണ് സംഘപരിവാർ ദേശവ്യാപകമായി അഴിച്ചുവിട്ടത്.

അന്നത്തെ ആദ്യന്തര മന്ത്രി രാജ് നാഥ്സിംഗിനെ വരെ പ്രചാരണത്തിന് കൊണ്ടുവന്നു. വലതുപക്ഷ മാധ്യമങ്ങൾ സിപിഐ എം അക്രമമെന്ന് ആഴ്ചകളോളം ആഘോഷിച്ചു. തലസ്ഥാന ജില്ലയിൽ സംഘപരിവാർ പരക്കെ അക്രമം അഴിച്ചുവിട്ടു. സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ വരെ അക്രമത്തിന് തുനിഞ്ഞു.

ഈ കൊലപാതകം രാഷ്ട്രീയമല്ലെന്നും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നും പ്രതികൾക്ക് സി പി ഐ എമ്മുമായി ഒരു ബന്ധവുമില്ലെന്നും സി പി ഐ എം നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും മാധ്യമങ്ങളുടെ ബധിരകർണ്ണങ്ങളിൽ അതൊന്നും പതിച്ചില്ല.ഇപ്പോൾ നോക്കൂ ആ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് വെട്ടേറ്റുവെന്ന് പറയുമ്പോഴും പ്രതിയുടെ രാഷ്ട്രീയം മാധ്യമങ്ങൾക്ക് പറയാനില്ല. ക്വട്ടേഷൻ സംഘാംഗം എന്ന് മാത്രമാണ് പറയുന്നത്.

അതായത് ഇവിടെ തെളിഞ്ഞു വരുന്നത് അന്നത്തെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നാണ്. ഗുണ്ടാം സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി നടന്ന കൊലപാതകം. ഇരു പക്ഷത്തും സംഘികളുണ്ട്. ഇപ്പോൾ അക്രമം നടത്തിയതും ആ സംഘം തന്നെ.പറഞ്ഞു വരുന്നത് ഒരു വാർത്തയെ സംഘ പരിവാറും വലതുപക്ഷ മാധ്യമങ്ങളും എങ്ങിനെയാണ് സി പി ഐ എമ്മിനെതിരായി തിരിക്കുന്നുവെന്ന് തന്നെയാണ്.

കുണ്ടറയിലെ സ്ഥാനാർഥിക്ക് നേരെ നടന്ന അക്രമ കഥ തെരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങൾ ആഘോഷിച്ചത് ഇന്നലെ ചൂണ്ടിക്കാട്ടിയത് കൊണ്ട് അതാവർത്തിക്കുന്നില്ല.

(ഫേസ്ബുക്കില്‍ കുറിച്ചത്)

ആര്‍ എസ് എസുകാരന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മോ കൊട്ടേഷന്‍ സംഘമോ?
80%
Awesome
  • Design

Comments are closed.