കോൺഗ്രസ് പാർടി നിലനിൽക്കുന്നത് രാജ്യത്തിന് അപകടം: അശോകന് ചരുവില്‍
കോൺഗ്രസ് പാർടി നേതാക്കളേയും ജനങ്ങളേയും ബി.ജെ.പി.യിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഒരു ഏജൻസിയായി പ്രവർത്തിക്കുകയാണോയെന്ന് എഴുത്തുകാരന് അശോകന് ചരുവില്‍ ചോദിച്ചു. അങ്ങനെയെങ്കിൽ ആ പാർട്ടിയുടെ നിലനിൽപ്പ് രാജ്യത്തിനും അതിൻ്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തിനും അപകടമാണ്.
ബി.ജെ.പി.കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആറേഴു വർഷങ്ങൾക്കിടക്ക് തലമുതിർന്നവരും ഭാവി വാഗ്ദാനങ്ങളുമായ എത്രയെത്ര നേതാക്കളാണ് കോൺഗ്രസ്സിൽ നിന്നും ആ പാർടിയിലേക്ക് പോയത്! നേതാക്കൾ പോകുന്നു എന്നു മാത്രമല്ല; ഒരോ ഘട്ടത്തിലും മതേതര സ്വഭാവമുള്ള ഒരു വലിയ വിഭാഗം ജനങ്ങളേയും അവർ പരുവപ്പെടുത്തി കൊണ്ടു പോകുന്നു.
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൻ്റെ മുഖമുള്ള പാർടി എന്ന നിലക്കാണ് മതേതര വിശ്വാസികളായ ജനങ്ങൾ കോൺഗ്രസ്സിൽ എത്തുന്നത്. ആ പാർടിയിൽ കഴിഞ്ഞു കൂടിയ അവർ സംഘപരിവാറിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിധം വർഗ്ഗീയ ഭ്രാന്തന്മാരായി മാറിയെങ്കിൽ എന്തു പ്രവർത്തനമാണ് കോൺഗ്രസ് നടത്തുന്നത്?
കോൺഗ്രസ് ഇന്ന് തുടരുന്ന നയവും പരിപാടിയും പ്രവർത്തനരീതിയും തന്നെയാണ് അതിൻ്റെ പ്രവർത്തകരെ ഹിന്ദുരാഷ്ട്രവാദികളും മോദി ആരാധകരും ആക്കി മാറ്റുന്നത്. എങ്ങനെയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത് എന്നറിയാൽ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല. ഈ കേരളത്തിലേക്ക് നോക്കിയാൽ മതി.
അടുത്ത തെരഞ്ഞെടുപ്പിലും അധികാരത്തിലെത്താൻ കഴിയില്ല എന്ന് ഉറപ്പായപ്പോൾ പകയോടെ ജനങ്ങളെ മരണത്തിലേക്ക് വലിച്ചെറിയാനുള്ള പരിശ്രമത്തിൽ അവർ മുഴുകിയിരിക്കുന്നു. മനുഷ്യത്വവും സഹജീവിസ്നേഹവും നഷ്ടപ്പെട്ടാൽ പിന്നെ വർഗ്ഗീയ ഭ്രാന്തിലേക്ക് അധികദൂരമില്ല.
Comments are closed.