പ്രതിപക്ഷത്തെ ജനം തള്ളും; ഇത് ജീവന്റെ രാഷ്ട്രീയം: അശോകന് ചരുവില്‍
അശോകന് ചരുവില്‍, എഴുത്തുകാരന്
ഇത് ജീവൻ്റെ രാഷ്ട്രീയമാണ്. ഇന്ന് ഒരു സുഹൃത്ത് വിളിച്ചിരുന്നു. ഏറ്റവും മികച്ച കഥാവായനക്കാരനാണ് എന്നു പറഞ്ഞാൽ തൃശൂരിലെ സാഹിത്യ സുഹൃത്തുക്കൾ ചിലപ്പോൾ മനസ്സിലാക്കും. ഏതെങ്കിലും രാഷ്ട്രീയ പാർടിയോട് നിരന്തരമായ അനുഭാവം പുലർത്തുന്നയാളല്ല. പക്ഷെ കോവിഡ് 19നെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാടുകളെ അദ്ദേഹം ആവേശഭരിതമായി നോക്കിക്കാണുന്നു.അദ്ദേഹം എന്നോടു ചോദിച്ചു.”എന്താണ് ഇവിടത്തെ പ്രതിപക്ഷം കാട്ടിക്കൂട്ടുന്നത്?”ഞാൻ മിണ്ടിയില്ല.
“ഐ.ടി.സെക്രട്ടറി എം.ശിവശങ്കരൻ എത്ര കൃത്യമായും സത്യസന്ധവുമായാണ് കാര്യങ്ങൾ വിശദീകരിച്ചത്. അത് കേൾക്കാൻ നിക്കാതെ സമരത്തിന് പോവുകയാണത്രെ യു.ഡി.എഫ് ഈ സമയത്ത്. മനുഷ്യവംശം ഒന്നാകെ അത്യാപത്തിൽ പെട്ടിരിക്കുന്ന സമയത്ത് ഇങ്ങനെയാണോ ചെയ്യേണ്ടത്?”ഞാൻ ചിരിച്ചതേയുള്ളു. അദ്ദേഹം പറഞ്ഞു.”ഞാൻ വളരെ അസ്വസ്ഥനാണ്. ലോകത്തിനു മുഴുവൻ മാതൃകയായി നിൽക്കുന്ന ഒരു സർക്കാരും അതിൻ്റെ മുഖ്യമന്ത്രിയും. ഒരു ജനതയെ നെഞ്ചോടു ചേർത്തു സംരക്ഷിച്ചു നിർത്തുന്നു അവർ.
ഈ ദുഷ്പ്രചരണങ്ങൾ കേട്ട് അവർക്ക് തെല്ലെങ്കിലും നിരാശ ബാധിക്കുമോ എന്നാണ് എൻ്റെ ഭയം. നന്മ ചെയ്യുന്നവരെ ദുരാരോപണങ്ങൾ പെട്ടെന്ന് പ്രതികൂലമായി ബാധിക്കും എന്നും കേട്ടിട്ടുണ്ട്. ഇതുമായി ഒന്നും ബന്ധമില്ലാത്ത സ്വന്തം കുഞ്ഞുങ്ങൾ പോലും ആക്ഷേപങ്ങൾക്ക് ഇരയാവുമ്പോൾ വിഷമമുണ്ടാവില്ലേ? ഊണും ഉറക്കവുമില്ലാതെ രാപകൽ അദ്ധ്വാനിക്കുന്നതിന് ഇതാണോ പ്രതിഫലം എന്ന് അവർ ചിന്തിച്ചാൽ പിന്നെ സ്ഥിതിയെന്താവും?
കൊറോണ എന്ന പുലി മുറ്റത്തു നിൽക്കുകയാണല്ലോ ഇപ്പോഴും.”ഞാൻ ഉറപ്പിച്ചു പറഞ്ഞു.”ദുഷ്പ്രചരണങ്ങൾ കേട്ട് ഈ സർക്കാരും മന്ത്രിമാരും നിരാശരായി പിന്മാറുക എന്ന പ്രശ്നം ഉണ്ടാവില്ല. മാത്രമല്ല പ്രതിപക്ഷത്തിൻ്റെ നീക്കങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും. മനുഷ്യർ വളരെ ശ്രദ്ധയോടെയാണ് ഇക്കാര്യങ്ങൾ നോക്കിക്കാണുന്നത്. കാരണം ഇത് കേവല രാഷ്ട്രീയമല്ല. ജീവൻ്റെ രാഷ്ട്രീയമാണ്.”അശോകൻ ചരുവിൽ
Comments are closed.