അച്ഛനുണ്ടായിരുന്നെങ്കിലും ഇത് തന്നേനെ: ഒഎന്‍വിയുടെ മകന്
തിരുവനന്തപുരം: അന്തരിച്ച മഹാകവി ഒ.എന്‍.വിയുടെ കൃതികള്‍ മുന്‍നിര്‍ത്തി ഒരുവര്‍ഷ കാലയളവില്‍ ലഭിച്ച റോയല്‍റ്റി തുകയായ രണ്ടുലക്ഷം രൂപ ഒ.എന്‍.വിയുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കി. അച്ഛന് ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ചെയ്യുമായിരുന്നതാണിത് എന്ന് ഒ.എന്‍.വിയുടെ മകന് രാജീവ് ഒ.എന്‍.വി ചെക്കിനോടൊപ്പമുള്ള കത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം അല്ലു അര്ജുന് 25 ലക്ഷം രൂപ സംഭാവന നല്കി. ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനൊപ്പമാണ് കേരളത്തിനോട് പ്രത്യേക താല്പര്യം പ്രകടിപ്പിച്ച് അദ്ദേഹം ഈ തുക കൈമാറിയത്. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താന്‍ കൂടെയുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
കേരഫെഡ് വെള്ളയമ്പലം 25 ലക്ഷം.
ഇടുക്കി ജില്ലാ പൊലിസ് സഹകരണസംഘം 25 ലക്ഷം.
കേരള ആധാരമെഴുത്ത്- കൈപ്പട വെണ്ടര്‍ ക്ഷേമനിധി ബോര്‍ഡ് 25 ലക്ഷം.
എലപ്പുള്ളി ഗ്രാമപഞ്ചായത്ത് 30 ലക്ഷം
മുപ്പത്തടം സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം
നടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കല്ലുവാതുക്കല്‍ 56 ലക്ഷം.
പുനലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 42 ലക്ഷം.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം.
നെടുമ്പന സര്‍വ്വീസ് സഹകരണ ബാങ്ക് 16,66,967
പത്തനാപുരം ഗ്രാമപഞ്ചായത്ത് പത്ത് ലക്ഷം
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം
പറവൂര്‍ മുനിസിപ്പാലിറ്റി പത്ത് ലക്ഷം
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം
കെ.എസ്.ഇ.ബി എംപ്ലോയിസ് സഹകരണ സംഘം ഇടുക്കി മൂന്ന് ലക്ഷം.
പടിഞ്ഞാറെ കൊല്ലം സര്‍വ്വീസ് സഹകരണ ബാങ്ക് 3,72,000.
മുപ്പത്തടം സര്‍വ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ് ഒരു ലക്ഷത്തി ഏഴായിരം.
കിളിക്കൊല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഒരു ലക്ഷം
സതേണ്‍ റെയില്‍വെ എംപ്ലോയീസ് കമ്മിറ്റി ഒരു ലക്ഷം
Comments are closed.