News in its shortest

കാസര്‍കോട് ടാറ്റാ ഗ്രൂപ്പ് ക്വാറന്റൈന്‍, ഐസോലേഷന്‍ സൗകര്യമൊരുക്കുന്നു

കാസര്‍കോട്ട് 450 പേര്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യവും 750 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്ന സംവിധാനം ടാറ്റാ ഗ്രൂപ്പ് സജ്ജീകരിക്കും. അതിനാവശ്യമായ നടപടികള്‍ പെട്ടെന്ന് സ്വീകരിക്കും. ഇതിനു നേതൃത്വം കൊടുക്കാനുള്ള ടീം നാളെ തന്നെ കാസര്‍കോട് എത്തും. വലിയൊരു ടീം അവിടെ നിന്നുകൊണ്ടു തന്നെ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആയിരം പ്രൊട്ടക്ടീവ് ഷീല്‍ഡ് നല്‍കാമെന്ന് അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1. ഇങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. കാസര്‍കോട്ടെ ആറുപേര്‍ വിദേശത്തുനിന്ന് വന്നതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതാണ്.

PSC Tips: Who was known as Lokahitawadi?

Gopal  Hari Deshmukh

Supported by www.ekalawya.com

കൊല്ലത്തും മലപ്പുറത്തുമുള്ളവര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്തു നിന്നാണ് രോഗബാധയുണ്ടായത്. ഇതുവരെ 327 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 266 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 1,52,804 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,52,009 പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 10,716 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 9,607 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി.

Comments are closed.