ലോക്ക് ഡൗണ്‍: അവശ്യസാധന വിതരണത്തിന് ഡി വൈ എഫ് ഐയുടെ മൊബൈല്‍ ആപ്പ്
കോഴിക്കോട്: ലോക്ക് ഡൗണില്‍ വീട്ടില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിക്കാന്‍ മൊബൈല്‍ ആപ്പുമായി ഡി വൈ എഫ് ഐ കോഴിക്കോട് ജില്ല കമ്മിറ്റി.
‘ഗെറ്റ് എനി’ [GetanY] എന്ന പേരുള്ള ആപ്പില്‍ കോഴിക്കോട് കോര്പ്പറേഷന് പരിധിയിലാണ് ഇപ്പോള്‍ സേവനം ലഭ്യമാക്കുന്നത്. കോർപ്പറേഷൻ പരിധിയിൽ 15 കേന്ദ്രങ്ങളിലായി 10 പേര് വീതം (ആകെ 150 പേര്) സദാ സമയം ഈ ആപ്പിലൂടെ അവശ്യവസ്തുക്കൾ ഡെലിവറി ചെയ്യാനായി ഉണ്ടാവും.
ആപ്പ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് പുറത്തിറക്കി. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ല സെക്രട്ടറി വി.വസീഫ്, ആപ്പ് നിര്‍മ്മാതാവ് ജംഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ നിര്‍ദ്ധേശങ്ങളും വേണ്ട മുന്‍ കരുതലുകളുമെടുത്ത് ഡിവൈഎഫ്എെ പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം അവശ്യ സാധനങ്ങളും മരുന്നുകളും എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്.
ഡി വൈ എഫ് ഐ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഐ.ടി മേഖലയിലെ യുവസംരംഭകരായ അരുൺ രാജ് (CEO, NFONICS Solutions, Palakkad), രാജു ജോർജ്ജ് (CEO, Hepsoft Technologies, Thiruvananthapuram), ജംഷിദ് K.K (Quest Global, Thiruvanathapuram) എന്നിവരാണ് ഈ സേവനത്തിന് പിന്നിൽ പ്രവർത്തിച്ചത്..
ജനങ്ങൾക്ക് www.getanyapp.com എന്ന വെബ്സൈറ്റ് വഴിയും ഗൂഗിൾ പ്ലേ-സ്റ്റോറിൽ നിന്ന് നേരിട്ടും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
Google Play Link: https://play.google.com/store/apps/details?id=com.geteat.user
Comments are closed.