പ്രെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ്; സര്‍ക്കാരിന് ലഭിക്കുന്നത് 39,000 കോടി രൂപ
പെട്രോള്‍, ഡീസല്‍ നികുതി വര്‍ദ്ധനവിലൂടെ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുക 39,000 കോടി രൂപ. ലിറ്ററിന് മൂന്ന് രൂപ വീതമാണ് നികുതി വര്‍ദ്ധിപ്പിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്കൃത എണ്ണയുടെ വില കുറയുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അതിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാതെ നികുതി വര്‍ദ്ധനവ് നടത്തിയത്.
പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് പ്രത്യേക എക്സൈസ് നികുതിയില്‍ വര്‍ദ്ധനവ് വരുത്തിയത്. ഇതോടെ പെട്രോളിന്റെ ഈ നികുതി എട്ട് രൂപയും ഡീസലിന്റേത് നാല് രൂപയുമായി വര്‍ദ്ധിച്ചു. കൂടാതെ റോഡ് സെസ് ഒരു രൂപയും വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 10 രൂപ വീതമാണ് പെട്രോളിനും ഡീസലിനും റോഡ് സെസ് വര്‍ദ്ധിപ്പിച്ചത്.
ഈ വര്‍ദ്ധനവിലൂടെ സര്‍ക്കാരിന് 39,000 കോടി രൂപയുടെ വരുമാനം ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം ശേഷിക്കുന്ന മൂന്ന് ആഴ്ചകള്‍ കൊണ്ട് 2000 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുക.
മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014-നും 2016 ജനുവരിയ്ക്കും ഇടയില്‍ ഒമ്പത് തവണയാണ് നികുതി വര്‍ദ്ധിപ്പിച്ചത്.
ഇപ്പോള്‍ അസംസ്കൃത എണ്ണയുടെ വില ബാലരിന് 32 ഡോളറാണ്. ജനുവരിയിലെ വിലയുടെ പകുതി മാത്രം.
Comments are closed.