പ്രവാസികള്‍ക്കുവേണ്ടിയുള്ള കോള്‍സെന്ററിലേക്ക് വന്നത് 1,77,685 വിളികള്‍
നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്ക് വേണ്ടിയുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്ലോബൽ കോൺടാക്ട് സെൻ്റർ
( ജി.സി.സി) പിറവിയെടുത്തിട്ട് ഒരു വർഷം.
വിദേശരാജ്യങ്ങളിൽ നിന്നും നോർക്കയുടെ സേവനങ്ങൾ ആവശ്യപ്പെടുവാനും, പരാതികൾ രജിസ്റ്റർ ചെയ്യുവാനും ജി.സി.സി മുഖാന്തരം സാധിക്കും. പ്രവാസി മലയാളികൾക്ക് 0091 8802012345 എന്ന അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പരിൽ 24 x 7 മണിക്കൂറും ടെലിഫോണിലോ, ലൈവ് ചാറ്റിലോ സേവനം ലഭ്യമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിളിക്കുന്നവർക്ക്1800 425 3939 എന്ന നമ്പരിലും സേവനങ്ങൾ ലഭ്യമാകും.
ഇതുവരെയുള്ള കണക്കനുസരിച്ച് 33 വിദേശരാജ്യങ്ങളിൽ നിന്ന് 1,77,685 കാളുകളും വെബ്സൈറ്റ് മുഖേന 37,255 ചാറ്റുകളും ലഭിച്ചിട്ടുണ്ട്.
പ്രവാസികളുടെ അന്വേഷണങ്ങൾക്ക് തൽസമയം മറുപടി നൽകുന്നതിലൂടെ അവർക്ക് വളരെയധികം ആശ്വാസപ്രദവും പ്രയോജനകരവുമായ പദ്ധതിയായി ജി.സി.സി മാറിക്കഴിഞ്ഞു. 2019 ഫെബ്രുവരി 15 ന് ദുബായിൽ നടന്ന ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിലാണ് ജി.സി.സിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
Comments are closed.