പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാജ്യസഭയിലെത്താന്‍ അവസരമൊരുങ്ങുന്നു. അംബികാ സോണി, ഗുലാം നബി ആസാദ്, ദിഗ് വിജയ് സിംഗ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ കാലാവധി കഴിയാനിരിക്കവേയാണ് പ്രിയങ്കയെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏതാനും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതിയ തലമുര നേതാക്കളെ രാജ്യസഭയില്‍ കോണ്‍ഗ്രസ് എത്തിക്കാന്‍ സാധ്യതയുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, കരുണ ശുക്ല, രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഭൂപീന്ദര്‍ സിംഗ ഹൂഡ തുടങ്ങിയ നേതാക്കള്‍ക്കും സാധ്യതയുണ്ട്.
പ്രിയങ്ക കൂടുതല്‍ നേതൃപരമായ റോളുകളിലേക്ക് വരണമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ട്. 2019-ല്‍ വാരാണാസിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, അവര്‍ മത്സരിക്കുകയുണ്ടായില്ല.
Comments are closed.