9.55 സെക്കന്റുകളില്‍ 100 മീറ്റര്‍, ഉസൈന്‍ ബോള്‍ട്ടിനെ മറികടന്ന് കാളപൂട്ടുകാരന്
അന്താരാഷ്ട്ര നിലവാരത്തില്‍ ഓടി ലോകത്തെ ഏറ്റവും വേഗതയുള്ള മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടിനേയും ചെളിയില്‍ കാളകള്‍ക്കൊപ്പം ഓടി 142.50 മീറ്റര്‍ കേവലം 13.62 സെക്കന്റുകള്‍ കൊണ്ട് ഓടിയെത്തിയ കര്‍ണാടക സ്വദേശി ശ്രീനിവാസ ഗൗഡയേയും തമ്മില്‍ താരതമ്യപ്പെടുത്താന്‍ പറ്റില്ല.
ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ് 9.58 സെക്കന്റുകളാണ്. ഗൗഡയുടേത് കണക്കുകൂട്ടിയെടുത്താല്‍ അദ്ദേഹം 100 മീറ്റര്‍ 9.55 സെക്കന്റുകള്‍ കൊണ്ട് മറികടന്നു.
കര്‍ണാടകയിലെ പ്രാദേശിക മത്സരമായ കബള കാളയോട്ട മത്സരത്തിലാണ് ഗൗഡയുടെ ഓട്ടം. ഈ മത്സരത്തില്‍ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് 28-കാരനായ അദ്ദേഹം തകര്‍ത്തു. ഇപ്പോള്‍ തീരദേശ മേഖലയിലെ ഈ മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ കാള ഓട്ടക്കാരനാണ് അദ്ദേഹം. വേഗതയ്ക്ക് തടസ്സമായത് ചെളിയും വെള്ളവുമാണ്.
ബോള്‍ട്ടുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ലെങ്കിലും ഗൗഡയുടേത് അഭിമാനാര്ഹരമായ നേട്ടമാണ്. മാംഗ്ലൂര്‍, ഉഡുപ്പി മേഖലകളിലാണ് ഈ മത്സരം നടക്കുന്നത്. പരിശീലനം സിദ്ധിച്ച കാളകള്‍ക്കൊപ്പമാണ് ഓട്ടം. ഏതായാലും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് വൈറലായി കഴിഞ്ഞു. അദ്ദേഹത്തെ ഒളിമ്പിക്സിനുവേണ്ടി പരിശീലിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു.
Comments are closed.