അമേരിക്കയില്‍ പ്രണയമുണ്ടായിരുന്നു, വിവാഹം നടന്നില്ല; ആ രഹസ്യം വെളിപ്പെടുത്തി രത്തന്‍ ടാറ്റ
ടാറ്റാ സാമ്രാജ്യത്തിന്റെ അധിപന് രത്തന്‍ ടാറ്റ ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റുകളില്‍ ഒന്നായ ടാറ്റ കുടുംബത്തില്‍ പിറന്നിട്ടും എന്തുകൊണ്ട് അദ്ദേഹം വിവാഹം കഴിച്ചില്ലെന്ന ചോദ്യം ലോകം ഉന്നയിച്ചിരുന്നു.
രത്തന്‍ പത്ത് വയസ്സുണ്ടായിരുന്നപ്പോള്‍ മാതാപിതാക്കളായ നവലും സൂണി ടാറ്റയും വിവാഹമോചനം നേടി. മുത്തശ്ശി നവജ്ബായി ടാറ്റയാണ് രത്തനെ വളര്‍ത്തിയത്.
ഇപ്പോള്‍ 82 വയസ്സുള്ള രത്തന്‍ ടാറ്റ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ് ബുക്ക് പേജിന്റെ അണിയറ പ്രവര്‍ത്തകരോടാണ് മനസ്സ് തുറന്നത്.
മുത്തശ്ശിയാണ് തന്നില്‍ മൂല്യങ്ങള്‍ പകര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. രത്തനേയും സഹോദരനേയും അവര്‍ വേനല്‍ക്കാല അവധിക്കായി ലണ്ടനില്‍ കൊണ്ടുപോയ നിമിഷങ്ങള്‍ അദ്ദേഹം ഓര്‍ത്തു.
പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവച്ചു. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. രത്തന്‍ വയലിന് പഠിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ പിയാനോ പഠിക്കാനായിരുന്നു പിതാവ് നിര്‍ബന്ധിച്ചത്. യുഎസില്‍ പഠിക്കാന്‍ പോകണമെന്ന് ആഗ്രഹിച്ച രത്തനെ അദ്ദേഹം യുകെയില്‍ അയച്ചു. ആര്‍ക്കിടെക്ടാകാന്‍ ആഗ്രഹിച്ചപ്പോള്‍ എഞ്ചിനീയര്‍ ആകാനായിരുന്നു പിതാവ് പറഞ്ഞത്.
എങ്കിലും രത്തന്‍ ഒടുവില്‍ യുഎസിലെ കോണെല്‍ സര്‍വകലാശാലയില്‍ പഠിക്കാനെത്തി. ആര്‍ക്കിടെക്ചറില്‍ ബിരുദവും എടുത്തു. ഇത് പിതാവിന് ഇഷ്ടപ്പെട്ടില്ല. പഠന ശേഷം ലോസ് ഏഞ്ചലസില്‍ രണ്ട് വര്‍ഷം രത്തന്‍ ജോലി ചെയ്തു.
അവിടെ വച്ചാണ് പ്രണയത്തിലാകുന്നത്. വിവാഹത്തോളമെത്തി ആ ബന്ധം. പക്ഷേ, ഇന്ത്യയിലേക്ക് മടങ്ങി അസുഖ ബാധിതയായ മുത്തശ്ശിക്കൊപ്പം കഴിയാന്‍ രത്തന്‍ ആഗ്രഹിച്ചപ്പോള്‍ പ്രണയിനി ഇന്ത്യയിലേക്ക് വന്നില്ല. 1962-ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന സമയായിരുന്നു അത്. അതിനാല്‍ പ്രണയിനിയുടെ മാതാപിതാക്കള്‍ അവരെ ഇന്ത്യയിലേക്ക് വിട്ടില്ല.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക
Comments are closed.