News in its shortest

പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് നിത്യാ മേനോന്‍; വ്യാജ വാര്‍ത്തയുമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍

വ്യാജ വാര്‍ത്ത: നടി നിത്യാ മേനോന്‍ എല്‍ഡിഎഫ് സര്‍ക്കാരിനോ വിമര്‍ശിച്ചുവെന്ന വ്യാജവാര്‍ത്തയുമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് എന്ത് തേങ്ങയാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്. ആഞ്ഞടിച്ച് നടി നിത്യാ മേനോന്‍. സൈബര്‍ കോണ്‍ഗ്രസ് എന്ന പേരില്‍ നിത്യയുടെ ഫോട്ടോയും വച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതാണിത്.

ഫാക്ട് ചെക്കിങ്‌: നിത്യ എവിടെയെങ്കിലും അത്തരമൊരു പ്രസ്താവന നടത്തിയതായുള്ള വാര്‍ത്ത ലിങ്കുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമല്ല.

കാരണം: തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള ബംഗളുരു മലയാളിയായ നിത്യ കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുവെങ്കില്‍ ഏറെ മാധ്യമ ശ്രദ്ധ കിട്ടേണ്ട ഒന്നാണ്. ഇതൊന്നും ചിന്തിക്കാതെ ധാരാളം പേര്‍ ഈ വ്യാജ വാര്‍ത്ത പോസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്.

കലര്‍പ്പില്ലാത്ത അഭിമുഖങ്ങള്‍ വായിക്കുന്നതിന് സന്ദര്‍ശിക്കുക അഭിമുഖം.കോം

Comments are closed.