രോഗിയില്‍ നിന്നും കോശങ്ങളെടുത്തു, ആദ്യ ത്രിഡി ഹൃദയം പ്രിന്റ് ചെയ്ത് ഇസ്രായേല്‍
ലോകമെമ്പാടും ത്രിഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിപ്ലവകരമായ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത് ഇസ്രായേലില്‍ നിന്നാണ്. അവിടത്തെ ഗവേഷകര്‍ ഒരു രോഗിയുടെ ശരീരത്തിലെ കോശങ്ങള്‍ ഉപയോഗിച്ച് ഒരു ത്രിഡി ഹൃദയം പ്രിന്റ് ചെയ്തിരിക്കുന്നു. രോഗബാധിതമായ ഹൃദയങ്ങള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണിത്.
ഭാവിയില്‍ ഇങ്ങനെ സൃഷ്ടിക്കുന്ന ഹൃദയം രോഗിയില്‍ മാറ്റി വയ്ക്കാന്‍ വരെ ഉതകുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍ 2.5 സെന്റിമീറ്റര്‍ വലിപ്പമുള്ള ഹൃദയമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. രക്തക്കുഴലുകളും വെന്‍ട്രിക്കിളുകളും അറകളുമുള്ള സമ്പൂര്‍ണ ഹൃദയമാണ് രോഗിയുടെ കോശങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദപ്രിന്റ്.ഇന്‍
Comments are closed.