News in its shortest

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വര്‍ഗീയ ലഹള, രണ്ട് മരണം


മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായ വര്‍ഗീയ ലഹളയില്‍ രണ്ട് പേര്‍ മരിച്ചു. ഒരു മതസ്ഥാപനം സ്ഥിതി ചെയ്യുന്ന ഇടത്തേക്കുള്ള ജല വിതരണം മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിര്‍ത്തി വച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗറില്‍ രണ്ട് സമുദായങ്ങളില്‍പ്പെട്ട യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് ലഹളയായി മാറിയത്. കിവംദന്തികള്‍ പരക്കുകയും സംഘര്‍ഷ സ്ഥിതി സംജാതമാകുകയും ചെയ്തതിനെ തുടര്‍ന്ന് ഔറഗാബാദില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും 144 പ്രഖ്യാപിക്കുകയും ചെയ്തു. അക്രമികള്‍ 40-ല്‍ അധികം വാഹനങ്ങള്‍ കത്തിക്കുകയും ഷാഗുഞ്ച്, ചെലിപുര എന്നിവിടങ്ങളിലെ കടകള്‍ക്ക് തീയിടുകയും ചെയ്തു. അതേസമയം പത്തോളം പൊലീസുകാര്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍

Comments are closed.