News in its shortest

കര്‍ണാടകയില്‍ തൂക്കുനിയമസഭ പ്രവചിച്ച് എക്‌സിറ്റ്‌പോളുകള്‍


കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ്‌പോളുകള്‍. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളില്‍ കോണ്‍ഗ്രസായിരുന്നു മുന്നില്‍. എങ്കിലും വോട്ടെണ്ണുന്ന മെയ് 15 വരെ രാഷ്ട്രീയ ചര്‍ച്ചകളേയും ഊഹാപോഹങ്ങളേയും സജീവമാക്കി നിര്‍ത്താന്‍ എക്‌സിറ്റ് പോളുകള്‍ക്ക് കഴിഞ്ഞു. ഒമ്പത് എക്‌സിറ്റ് പോളുകളാണ് ബിജെപിക്ക് മുന്‍തൂക്കമുള്ള തൂക്കു നിയമസഭ വരുമെന്ന് പ്രവചിച്ചിരിക്കുന്നത്. എങ്കിലും ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്നും ദേവഗൗഡയുടെ ജെഡിഎസ് കിങ്‌മേക്കറാകുമെന്നുമാണ് പ്രവചനം. എംഎല്‍എമാരെ കാശുവാരിയെറിഞ്ഞ് ചാക്കിട്ടു പിടിക്കുന്നതില്‍ വിദഗ്ദ്ധരായ ബിജെപിക്ക് മുന്നില്‍ ജെഡിഎസ് എന്തുചെയ്യുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.