സ്റ്റാര്‍ട്ട് അപ്പ് എന്നാല്‍ പോസ്റ്റര്‍ ബോയ് ഭാഗ്യക്കുറി സ്കീമല്ല, കോര്‍പറേറ്റ് 360 ഉടമ വരുണ്‍ ചന്ദ്രന്റെ ബാലപാഠങ്ങള്‍
കോര്‍പറേറ്റ് 360 എന്ന ഐടി കമ്പനിയുടെ ഉടമയായ വരുണ്‍ ചന്ദ്രന് സ്വന്തം അനുഭവങ്ങളിലൂടെ പഠിച്ചെടുത്ത സ്റ്റാര്‍ട്ട്അപ്പ് പാഠങ്ങള്‍ പങ്കുവയ്ക്കുന്നു.
“ഒരു ബിസിനസ്സ് വിജയിക്കുന്നത് നല്ല കഴിവുള്ള ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമത്തിലൂടെ വിപണിക്കനുസരിച്ചുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്കി മിതമായ ലാഭം ആവര്‍ത്തിച്ചു ലഭിക്കുമ്പോഴാണ്. നല്ല ആശയമുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ മികച്ച സംവിധാനമാണ് നിലവിലുള്ളത്. മുമ്പെന്നത്തേക്കാളും പൊതുവായ സ്വീകാര്യത, മീഡിയ സപ്പോര്‍ട്ട്, ഫണ്ടിങ്ങ്, സ്റ്റാര്‍ട്ടപ് പോളിസികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നവസംരംഭകര്‍ക്ക് ലഭ്യമാണ്”.
“ഇന്റര്‍നെറ്റിലുള്ള ലക്ച്ചര്‍ പറഞ്ഞു തരുന്ന വ്യാജ മെന്റര്‍മാരെ ഒഴിവാക്കുക. ബിസിനസിന് പുതിയ ഉപാഭോക്താക്കളെ പരിചയപ്പെടുത്താന്‍ ശേഷിയുള്ള, ഫണ്ടിങ്ങും, റെഫറന്‍സും, ഉചിതമായ പ്രായോഗിക പരിജ്ഞാനവും ഒക്കെ നല്‍കാനും കഴിവുള്ളവര്‍ മാത്രമാണ് യഥാര്‍ത്ഥ മെന്റേഴ്സ്. മറ്റു സ്റ്റാര്‍ട്ട് അപ്പുകള്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി അസൂയ പൂണ്ട് സമയം കളയരുത്. തട്ടിപ്പ് സ്റ്റാര്‍ട്ട് അപ്പ് കോണ്‍ഫറന്‍സുകള്‍ ഒഴിവാക്കി ഉചിതമായവ മാത്രം തിരഞ്ഞെടുക്കണം”.
“സ്റ്റാര്‍ട്ട് അപ്പ് സ്പീക്കര്‍മാരായും, പെയ്ഡ് ഐ ടി ന്യൂസ് വെബ്സൈറ്റ് ഉടമകളായും, ചില്ലിക്കാശ് ഇന്‍വെസ്റ്റര്‍മാരും ചമഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാര്‍ട്ടപ് വിധിന്യായം പറഞ്ഞു നടക്കുന്ന വ്യാജന്മാരെ അവഗണിക്കുക. ആവേശം മൂത്ത് കാശു മുടക്കി അമിതമായ മീഡിയ പ്രചരണം ചെയ്യരുത്. സ്റ്റാര്‍ട്ട് അപ്പ് എന്നാല്‍ കുറച്ചു ഫണ്ട് എടുത്ത് മീഡിയ ഹൈപ്പ് കാട്ടി കുറെ ഡൗണ്‍ ലോഡും അണ്‍പെയ്ഡ് യൂസേഴ്സിനെയും കാട്ടി കമ്പനി മറിച്ചു വിറ്റ് പണക്കാരനാവുന്ന പോസ്റ്റര്‍ ബോയ് ഭാഗ്യക്കുറി സ്കീമല്ല. കസ്റ്റമേഴ്സും, പ്രോഫിറ്റും, റിപ്പീറ്റഡ് ബിസിനസ്സും ഉണ്ടാവണം, അതിലാവണം പ്രധാന ശ്രദ്ധ.”
വരുണ്‍ ചന്ദ്രന്റെ അഭിമുഖം വായിക്കുന്നതിന് സന്ദര്‍ശിക്കുക: അഭിമുഖം.കോം
Comments are closed.