ബിജെപിക്ക് തെക്കേ ഇന്ത്യ കീഴടക്കുക ദുഷ്‌കരം, കാരണങ്ങള്‍ ഇവയാണ്
വര്‍ഷങ്ങളായി കിണഞ്ഞു ശ്രമിച്ചിട്ടും തെക്കേ ഇന്ത്യയില്‍ കര്‍ണാടകയൊഴിച്ച് മറ്റു സ്ഥലങ്ങളില്‍ ബിജെപിക്ക് കാര്യമായ വിജയമൊന്നും നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വടക്കേഇന്ത്യയില്‍ പരമാവധി സീറ്റുകളും വടക്കുകിഴക്ക് നല്ല അരങ്ങേറ്റവും കുറിച്ച ബിജെപിക്ക് 2019-ല്‍ തെക്കേഇന്ത്യ കീഴടക്കേണ്ടത് അത്യാവശ്യമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ് നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ വിജയിക്കുന്നതിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒരു മിഷന്‍ സൗത്ത് രേഖ തന്നെ നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. പക്ഷേ, ലക്ഷ്യം കൈവരിക്കുന്നത് ശ്രമകരമായിരിക്കുമെന്ന് തന്നെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ സൂചിപ്പിക്കുന്നത്.
വര്‍ഗീയപാര്‍ട്ടിയെന്ന പ്രതിച്ഛായയുമായി എത്തുന്ന ബിജെപിക്ക് പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല ഉത്തരേന്ത്യയിലെ ദളിത്, മുസ്ലിങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും നീരവ് മോദി തട്ടിപ്പ്, കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, സി ബി എസ് സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, കാവേരി ജലം അങ്ങനെ പലതിനും മറുപടി പറയേണ്ടി വരും. ജാതിമതാതീതമായി ജനങ്ങള്‍ സൗഹൃദത്തില്‍ കഴിയുന്ന ഈ സംസ്ഥാനങ്ങളില്‍ ബിജെപി ഇറക്കുന്ന കാര്‍ഡുകള്‍ ഒന്നും തന്നെ ഫലിക്കുകയില്ല. വികസനം, തൊഴില്‍, സാമൂഹിക മുന്നേറ്റം തുടങ്ങിയ കാര്യങ്ങളില്‍ ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ വളര മെച്ചപ്പെട്ട നിലയിലാണ് തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങള്‍.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിപ്രിന്റ്.ഇന്‍
Comments are closed.