തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകളും, കേന്ദ്രം പ്രതിരോധത്തില്‍
നരേന്ദ്രമോദി പ്രധാനമന്ത്രിയായ 2014-നും 2016-നും ഇടയില്‍ ഇന്ത്യയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നത് ഇടിഞ്ഞുവെന്ന് സര്‍വേ. റിസര്‍വ് ബാങ്കില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണമാണ് ഈ വിവരം പുറത്തു കൊണ്ടു വന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഉത്പാദന ക്ഷമതയെ കുറിച്ചുള്ള പഠനം നടത്തുന്ന കെ എല്‍ ഇ എം എസ് ഇന്ത്യ ഡാറ്റാ ബേസ് ആണ് ഗവേഷണം നടത്തിയത്.
2014-15-ല്‍ 0.2 ശതമാനമായി കുറഞ്ഞ തൊഴില്‍ അവസരങ്ങള്‍ 2015-16-ല്‍ 0.1 ശതമാനമായി കുറഞ്ഞു. കൃഷി, വനം, മത്സ്യബന്ധനം, ഖനനം, ഭക്ഷ്യ ഉത്പന്നങ്ങളുടെ നിര്‍മ്മാണം, ടെക്സ്റ്റൈല്‍സ്, തുകലുല്‍പ്പന്നങ്ങള്‍, പേപ്പര്‍, ഗതാഗത ഉപകരണങ്ങള്‍, വ്യാപാരം തുടങ്ങിയ മേഖലകളിലെ തൊഴിലിനെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
സമ്പദ് വ്യവസ്ഥ വളര്‍ന്നിട്ടും തൊഴില്‍ വളര്‍ച്ച ഇടിഞ്ഞുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1990-കളില്‍ ജിഡിപി വളര്‍ച്ച കുറവായിരുന്നിട്ടും തൊഴില്‍ ലഭ്യത കൂടുതലായിരുന്നുവെന്ന് താരതമ്യ പഠനം സൂചിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കുകളെ ഉദ്ധരിച്ചുള്ള പഠനമായതിനാല്‍ ഈ പഠനം കേന്ദ്രത്തെ പ്രതിരോധത്തിലാക്കും.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.