പന്തില്‍ കൃത്രിമത്വം: സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വാര്‍ണര്‍
പന്തില്‍ കൃത്രിമത്വം കാണിച്ചതിന് വിവാദത്തില്‍പ്പെട്ടിരിക്കുന്ന ഓസ്ത്രേലിയന്‍ ബാറ്റ്സ്മാന് ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. സണ്‍റൈസേഴ്സിന്റെ സിഇഒ കെ ഷണ്മുഖനാണ് വിവരം ട്വീറ്റ് ചെയ്തത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെയിലാണ് വാര്‍ണറും മുന്‍ ക്യാപ്റ്റനായ സ്റ്റീവ് സ്മിത്തും ഓപ്പണറായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റും പന്തില്‍ കൃത്രിമത്വം കാണിച്ചത്. മൂവരേയും ഓസ്ത്രേലിയയിലേക്ക് തിരിച്ചു അയച്ചിരുന്നു. നേരത്തെ സ്മിത്ത് ഓസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. സ്മിത്തിനെ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഒഴിവാക്കി അജിന്‍ക്യ രഹാനെ തത്സ്ഥാനത്തു നിയോഗിച്ചിട്ടുണ്ട്.
Comments are closed.