News in its shortest

ദളിത് സ്ത്രീയെ കൈയേറ്റം ചെയ്ത ബിജെപി എംഎല്‍എക്ക് എതിരെ കേസ്‌


ദളിത് സ്ത്രീയെ കൈയേറ്റം ചെയ്തതിനും ജാതീയമായി അധിക്ഷേപിച്ചതിനും ബിജെപി എംഎല്‍എക്ക് എതിരെ കേസ്. ഉത്തരഖണ്ഡിലെ രുദ്രാപൂര്‍ എംഎല്‍എ രാജ് കുമാര്‍ തുക്രല്‍ ആണ് കഴിഞ്ഞ ദിവസം സ്ത്രീയെ മര്‍ദ്ദിച്ചത്. എംഎല്‍എയുടെ വീട്ടില്‍ വച്ച് സ്ത്രീയെ മര്‍ദിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടു പോയ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം നടക്കവേയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കുടുംബം ആണ്‍കുട്ടിക്കും കുടുംബത്തിനും എതിരെ കേസ് കൊടുത്തിരുന്നു. ഇതേതുടര്‍ന്ന് ആണ്‍കുട്ടിയുടെ പിതാവ് പെണ്‍കുട്ടിയുടെ വീട്ടുകാരെ എംഎല്‍എയുടെ വീട്ടില്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.

ഈ ചര്‍ച്ച കൈയാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. കൈയാങ്കളിയില്‍ ബിജെപി എംഎല്‍എയും പങ്കുചേര്‍ന്നു. പിന്നീട് ആണ്‍കുട്ടിയുടെ പിതാവ് എംഎല്‍എയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പ്രതിച്ഛായ മോശമാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയെന്നാണ് എംഎല്‍എയുടെ വാദം.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.