പത്ത് വര്‍ഷങ്ങള്‍ കൊണ്ട് ബാങ്കുകള്‍ എഴുതിതള്ളിയത് കോര്‍പറേറ്റുകളുടെ മൂന്ന് ലക്ഷത്തി അറുപത്തിയൊന്നായിരം കോടി രൂപയുടെ കടം, കര്‍ഷകര്‍ക്ക് ലഭിച്ചത് ജപ്തി നോട്ടീസും
2007-08 സാമ്പത്തിക വര്‍ഷം മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിതള്ളിയത് 2,28,253 കോടി രൂപ. കൂടാതെ 2016-17-ലും 2017-18-ലെ ആദ്യ ആറുമാസങ്ങളിലുമായി 1,32,659 കോടി രൂപയും എഴുതി തള്ളിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്കില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നു. മൊത്തം 3,60,912 കോടി രൂപയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എഴുതിത്തള്ളിയത്. കഴിഞ്ഞ ആറുമാസത്തെ കണക്കുകള്‍ കൂടി പുറത്തുവന്നാല്‍ പതിന്മടങ്ങാകും എഴുതിതള്ളിയത്.
2017-18 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ആറു മാസം എഴുതി തള്ളിയ തുക മുന്‍ വര്‍ഷത്തെ അതേ കാലയളവില്‍ എഴുതിത്തള്ളിയതിന്റെ 54 ശതമാനം കൂടുതലാണ്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ചെയ്യുകയും അനവധി പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന അവസരത്തിലാണ് ഇത്രയും വലിയ തുക എഴുതിത്തള്ളിയത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഇന്ത്യന്‍എക്‌സ്പ്രസ്.കോം
Comments are closed.