മോദി ഭരണത്തിന് കീഴില്‍ തുടരുന്ന കല്‍ക്കരി അഴിമതി, നേട്ടം കൊയ്യുന്നത് അദാനി
2014 സെപ്തംബറില്‍ സുപ്രീംകോടതി കല്‍ക്കരി ഖനികള്‍ക്കുള്ള അനുമതി റദ്ദാക്കിയപ്പോള്‍ ഏവരും കരുതിയത് കോള്‍ഗേറ്റ് അഴിമതിക്ക് വിരാമം കുറിച്ചുവെന്നാണ്. കോര്‍പറേറ്റ് അനുകൂലമായി ഉണ്ടാക്കിയിരുന്ന കരാറുകള്‍ റദ്ദാക്കാന്‍ പൊതുമേഖല കല്‍ക്കരി ഖനന കമ്പനികളും സ്വകാര്യ കമ്പനികളും നിര്‍ബന്ധിതരായി. പൊതുമേഖല കമ്പനികള്‍ പുതിയ നിയമത്തിന് അനുസരിച്ച് ഖനനം ചെയ്യുന്നതിനും സ്വകാര്യ സ്ഥാപനങ്ങള്‍ കരാറുകാരാകുന്നതും അനുമതി വീണ്ടും തേടി. എന്നാല്‍ ഇതൊന്നും ബാധകമല്ലാതെ ഒരു കൂട്ടുകെട്ട് മാത്രം പഴയതു പോലെ തുടര്‍ന്നു.
രാജസ്ഥാന്‍ സര്‍ക്കാരിന്റെ കമ്പനിയായ രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡും അദാനി ഗ്രൂപ്പിന്റെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡും സുപ്രീംകോടതിയുടെ ഉത്തരവിന് മുമ്പുള്ള കാലത്തെ കരാറിനെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തനം തുടരുന്നു. 2007-ല്‍ ആരംഭിച്ച ഈ കൂട്ടുകെട്ടിന് ഛത്തീസ്ഗഢിലെ ഒരു കല്‍ക്കരി ഖനിയില്‍ നിന്നും നിര്‍ബാധം ഖനനം തുടരുന്നു. 2014-ലെ ഉത്തരവിന്റെ ലംഘനമാണിതെങ്കിലും ഇതുവരെ കോടതി അലക്ഷ്യ നടപടികളോ മറ്റു നടപടികളോ രാജസ്ഥാനും ഛത്തീസ്ഗഢും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളോ അദാനിയുടെ അടുത്ത സുഹൃത്തായ നരേന്ദ്രമോദി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരോ എടുത്തിട്ടില്ല. ഛത്തീസ് ഗഢിലെ ഖനിയില്‍ നിന്നും കോടികളുടെ കല്‍ക്കരിയാണ് അദാനി കടത്തിക്കൊണ്ടിരിക്കുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: കരാവന്‍മാഗസിന്‍.ഇന്‍
Comments are closed.