കിം കിഡൂക്കിന് എതിരെ ലൈംഗിക പീഢനാരോപണം, ആരോപണം ഉന്നയിച്ചത് നടിമാര്‍
കിം കിഡൂക്കിന് എതിരെ ലൈംഗിക പീഢനാരോപണവുമായി നടിമാര്‍. ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം കിഡൂക്ക് ലൈംഗികമായി പീഡിപ്പിച്ചെന്നും ബലാല്‍സംഗം ചെയ്തുവെന്നും ആരോപിച്ച് ഒന്നിലധികം നടിമാരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ അന്വേഷണാത്മക വാര്‍ത്ത പരിപാടിയായ പിഡി നോട്ട് ബുക്കിലാണ് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. 2013-ല്‍ അദ്ദേഹത്തിന്റെ സിനിമയായ മോബിയസിന്റെ സെറ്റില്‍ വച്ച് കിം തന്റെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ലൈംഗികമായി ഉപയോഗിച്ചുവെന്ന് 2017-ല്‍ ഒരു നടി ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് നടിയെ സിനിമയില്‍ നിന്നും മാറ്റിയിരുന്നു.
നടിയെ ശാരീരികമായി ഉപദ്രവിച്ചതിന് 5000 ഡോളര്‍ പ്രദേശിക കോടതി കിമ്മിന് പിഴ വിധിച്ചിരുന്നു. എന്നാല്‍ ലൈംഗികാതിക്രമ ആരോപണം തെളിവുകളില്ലാത്തതിനെ തുടര്‍ന്ന് തെളിയിക്കപ്പെട്ടില്ല. പിഡി നോട്ടുബുക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ ഈ നടി പരസ്യമായി ആരോപണം ഉന്നയിച്ചിരിക്കുന്നു.
പ്രശസ്ത സംവിധായകന് എതിരെ സംസാരിക്കാന്‍ മറ്റു നടീനടന്മാരും അണിയറപ്രവര്‍ത്തകരും വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് കിമ്മിന് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ നാല് വര്‍ഷമെടുത്തുവെന്ന് നടി പറഞ്ഞു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.