ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിന് എതിരായ പോരാട്ടം തുടരും; ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തോട് യെച്ചൂരിയുടെ പ്രതികരണം
ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിന് എതിരായ പോരാട്ടം തുടരുമെന്ന് ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തോട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ബിജെപി-ഐപിടിഎഫ് സര്‍ക്കാരിനെ സംസ്ഥാനത്തെ വോട്ടര്‍മാര്‍ തെരഞ്ഞെടുത്തിരിക്കുന്നു. കഴിഞ്ഞ 25 വര്‍ഷം സംസ്ഥാനത്തെ ജനത്തെ സേവിക്കുന്നതിന് സിപിഐഎമ്മിന് അവസരം തന്നതിന് യെച്ചൂരി നന്ദി പ്രകടിപ്പിച്ചു. ത്രിപുരയില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും ബിജെപിയേയും അതിന്റെ വിഭജന രാഷ്ട്രീയത്തേയും എതിര്‍ക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ട്വിറ്റര്‍.കോം
Comments are closed.