മണിക് സര്‍ക്കാര്‍ ത്രിപുര വിട്ടു പോകണമെന്ന് ബിജെപി നേതാവ്
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുന്ന മണിക് സര്‍ക്കാര്‍ ത്രിപുര വിട്ടു പോകണമെന്ന് ബിജെപി നേതാവ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ മെനയുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന മുന്‍ കോണ്‍ഗ്രസുകാരനായ ഹിമാന്ത ബിശ്വ ശര്‍മ്മയാണ് സര്‍ക്കാരിന് എതിരെ രംഗത്തെത്തിയത്. മണിക് സര്‍ക്കാരിന് പശ്ചിമ ബംഗാളിലോ അയല്‍ രാജ്യമായ ബംഗ്ലാദേശിലോ കേരളത്തിലോ അഭയം തേടാമെന്ന് ശര്‍മ്മ പറഞ്ഞു. മണിക് സര്‍ക്കാരിന് മുന്നില്‍ മൂന്നു വഴികളേയുള്ളൂവെന്ന് ശര്‍മ്മ പറഞ്ഞു.
രാജ്യത്തെ ഏറ്റവും ദരിദ്രനും അഴിമതിയുടെ കറപുരളാത്തതുമായ മുഖ്യമന്ത്രിയെന്ന് പേരു കേട്ട മണിക് സര്‍ക്കാര്‍ 1998 മുതല്‍ ത്രിപുര ഭരിച്ചു വരികയായിരുന്നു. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം കൂടിയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ ശര്‍മ്മ മണിക് സര്‍ക്കാരിനെ ബംഗ്ലാദേശിലേക്ക് അയക്കണമെന്ന് പ്രസംഗിച്ച് വിവാദം സൃഷ്ടിച്ചിരുന്നു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.