ജമ്മുവില്‍ ബിജെപി എംപി ഫണ്ട് ബ്രാഹ്മണര്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നു
ഇന്ത്യയുടെ മുക്കിലും മൂലയിലും ജാതീയത ആഞ്ഞടിച്ചു കൊണ്ടിരിക്കേ ജമ്മുവില്‍ നിന്നുള്ള ബിജെപി എംപി പ്രാദേശിക വികസനത്തിനുള്ള ഫണ്ട് ബ്രാഹ്മണര്‍ മാത്രം ഉപയോഗിക്കുന്ന സൗകര്യകള്‍ വികസിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതായി ആരോപണം. ജമ്മുവില്‍ ഉന്നത ജാതിക്കാര്‍ക്കു മാത്രം ഉപയോഗിക്കാന്‍ വേണ്ടി ശവസംസ്കാര സൗകര്യമാണ് എംപി നിര്‍മ്മിക്കുന്നത്. അതിന് തൊട്ടടുത്തായി എല്ലാ ജാതിക്കാരേയും സംസ്കരിക്കുന്നതിനുള്ള സൗകര്യമുള്ളപ്പോഴാണ് മൂന്ന് ലക്ഷം രൂപ മുടക്കി ജുമിയന് ബ്രാഹ്മണ ഗ്രാമത്തില്‍ നിര്‍മ്മിക്കുന്നത്.
120 ഓളം കുടുംബങ്ങളാണ് ഈ ഗ്രാമത്തില്‍ പാര്‍ക്കുന്നത്. അതില്‍ പകുതി പേര് ഉയര്‍ന്ന ജാതിക്കാരും മറ്റുള്ളവര്‍ പട്ടിക ജാതിക്കാരുമാണ്. ഏകദേശം അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എ കമല്‍ അറോറ 6.5 ലക്ഷം രൂപ മുടക്കി എല്ലാ ജാതിക്കാര്‍ക്കും വേണ്ടി സംസ്കാര സൗകര്യം നിര്‍മ്മിച്ചിരുന്നു. ഇതിന് അടുത്തായാണ് ബിജെപി എംപിയായ ജുഗാല് കിഷോര്‍ ശര്‍മ്മ പുതിയ സംസ്കാര സൗകര്യം നിര്‍മ്മിക്കുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍
Comments are closed.