സഹകരണ ബാങ്കുകള്‍ പുതുതലമുറ സേവനങ്ങള്‍ നല്‍കണം: മന്ത്രി കടകംപളളി സുരേന്ദ്രന്
സഹകരണ ബാങ്കുകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ ബാങ്കുകളുടെ സേവനങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന് പറഞ്ഞു. മുരിയാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ആധുനിക സൗകര്യങ്ങളോടെയുളള ശാഖ പാറേക്കാട്ടുകരയില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളില്‍ 23 ശതമാനം മാത്രമാണ് സഹകരണ ബാങ്കിലെത്തുന്നുളളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നതോടെ പുത്തന്‍ ബാങ്കുകളിലേക്ക് തിരിയും. പ്രാഥമിക ബാങ്കുകളെ ശക്തിപ്പെടുത്താനാണ് കേരള ബാങ്ക് തുടങ്ങുന്നത്. പുത്തന്‍ ബാങ്കുകളുടെ സേവനം ഉറപ്പാക്കാന്‍ കേരള ബാങ്കിന് കഴിയും. സംസ്ഥാനത്ത് അഞ്ച് വയസ്സായ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുളള അവസരം ലഭിക്കുന്നത് ഇ എം എസ് സര്‍ക്കാരിന്റെ നേട്ടമാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന് വ്യക്തമാക്കി.
പ്രൊഫ. കെ യു അരുണന് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കുളള ചികിത്സാ സഹായനിധി ഉദ്ഘാടനം ജില്ലാ ബാങ്ക് മുന്‍ പ്രസിഡണ്ട് അബ്ദുള്‍ സലാം നിര്‍വഹിച്ചു. എ ടി എം ഉദ്ഘാടനം പി എ സി എസ് ജില്ലാ സെക്രട്ടറി മുരളീധരനും ലോക്കര്‍ ഉദ്ഘാടനം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സതീഷ്കുമാറും നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പ്രൊഫ. എം ബാലചന്ദ്രന്, അഡ്വ. കെ മനോഹരന്, എം ആര് അനിയന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.