News in its shortest

രാഹുല്‍ ദ്രാവിഡില്‍ നിന്നും പഠിക്കാവുന്ന ഏഴ് നേതൃപാഠങ്ങള്‍


ഒരു നേതാവ്, സംഘാംഗം, നല്ലൊരു മനുഷ്യന്‍. ഈ മൂന്നു വാക്കുകളില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ വരച്ചിടാം. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച കൗമാരക്കാരുടെ ടീം അണ്ടര്‍ 19 ലോകകപ്പ് കിരീടം ഓസ്‌ത്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പിച്ച് നാലാം വട്ടവും നേടി. ഈ സാഹചര്യത്തില്‍ ദ്രാവിഡില്‍ നിന്നും പഠിക്കാവുന്ന ഏഴ് നേതൃഗുണങ്ങള്‍ എന്താണെന്ന് നോക്കാം.

തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടങ്ങളില്‍ ഒരിക്കലും പിന്‍മാറുന്ന സ്വഭാവം അദ്ദേഹത്തിനില്ല. സ്വന്തം ടീമിനെ അദ്ദേഹം എല്ലായ്‌പ്പോഴും സംരക്ഷിച്ചിരുന്നു. അത് അദ്ദേഹത്തിന് ഇന്ത്യയുടെ വന്‍മതില്‍ എന്ന വിളിപ്പേര് സമ്മാനിച്ചു. ഒരു നേതാവാകും മുമ്പ് നിങ്ങളൊരു സംഘാംഗം ആകണം. മനസ്സാന്നിദ്ധ്യം. സ്വന്തം കഴിവിലുള്ള വിശ്വാസം. സ്ഥിരതയാണ് മുഖമുദ്ര. ക്ഷമ എല്ലായ്‌പ്പോഴും. ഇതൊക്കെയാണ് അദ്ദേഹത്തില്‍ നിന്നും പഠിക്കാവുന്ന കാര്യങ്ങള്‍.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ചായ്പാനി.കോം

Comments are closed.