പ്രവീണ്‍ തൊഗാഡിയയെ പുറത്താക്കും
കേന്ദ്ര, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച വി എച്ച് പി അന്താരാഷ്ട്ര പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കുമെന്ന് സംഘടനയുടെ മാര്‍ഗദര്‍ശക് മണ്ഡലിലെ മുതിര്‍ന്ന അംഗം. കേന്ദ്ര, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ തന്നെ ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞയാഴ്ച പ്രവീണ്‍ തൊഗാഡിയ ആരോപിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ബിജെപി ഭരണത്തിന്‍ കീഴില്‍ സംഘപരിവാര്‍ നേതാക്കള്‍ക്കുതന്നെ രക്ഷയില്ലാത്തപ്പോള്‍ രാഷ്ട്രീയ എതിരാളികളുടെ അവസ്ഥയെന്താകുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു.
തൊഗാഡിയയുടെ ആരോപണങ്ങള്‍ ആര്‍ എസ് എസിനേയും ബിജെപിയേയും ഏറെ പ്രതിരോധത്തില്‍ നിര്‍ത്തിയ വിഷയത്തിലാണ് ഇപ്പോള്‍ തൊഗാഡിയയെ പുറത്താക്കുമെന്ന് മുതിര്‍ന്ന അംഗം വെളിപ്പെടുത്തിയിരിക്കുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ടൈംസ്ഓഫ്ഇന്ത്യ.കോം
Comments are closed.