News in its shortest

കേരളം ഇന്ത്യയ്ക്ക് മാതൃക: ചരിത്രകാരന്‍ കാഞ്ച ഇലയ്യ

ദേശീയത ഉയര്‍ത്തിപ്പിടിക്കാന്‍ ദളിത്,സോഷ്യലിസ്റ്റ്, സ്ത്രീ, ഇടത് പ്രസ്ഥാനങ്ങള്‍ ഒരുമിക്കണമെന്ന് ചരിത്രകാരനായ കാഞ്ച ഇലയ്യ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ദേശീയതയുടെ യഥാര്‍ത്ഥ കൈവശക്കാര്‍ ദളിതരും പിന്നാക്കക്കാരും ആദിവാസികളുമാണ്.

ഉല്‍പാദനക്ഷമമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന അവര്‍ രാജ്യത്തിന്റെ ശത്രുക്കളെ തുരത്താനും എക്കാലവും മുമ്പന്തിയിലായിരുന്നുവെന്ന് ചരിത്രത്തിലുടനീളമുണ്ട്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മാതൃക വികസനത്തിന് എതിരെയും ഇലയ്യ ശക്തമായി പ്രതികരിച്ചു. ഗുജറാത്ത്, കേരള വികസന മാതൃകകള്‍ തമ്മില്‍ വ്യക്തമായ സംഘര്‍ഷമുണ്ട്. ഒരിക്കലും ഗുജറാത്ത് മാതൃകയെ കേരളത്തിന്റേതുമായി താരതമ്യപ്പെടുത്താനാകില്ല.

കേരളത്തില്‍ വൈവിദ്ധ്യമായ ആഹാരം സംസ്‌കാരങ്ങളുണ്ട്. പശുആരാധനയ്ക്ക് എതിരെ പ്രതിരോധമുണ്ട്. സംസ്ഥാനം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഹിന്ദു.കോം

Comments are closed.