News in its shortest

ഞാന്‍ മോദി-ഷാ വിരുദ്ധന്‍, ഹിന്ദു വിരുദ്ധനല്ല: നയം വ്യക്തമാക്കി നടന്‍ പ്രകാശ് രാജ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായും ഹിന്ദുക്കളല്ലെന്ന് നടന്‍ പ്രകാശ് രാജ്. താന്‍ ഹിന്ദുക്കള്‍ക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ബിജെപിക്കും ആര്‍ എസ് എസിനും എതിരെ നടത്തുന്ന വിമര്‍ശനങ്ങളെ കുറിച്ച് വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം.

അവരെന്നെ ഹിന്ദു വിരുദ്ധനെന്ന് വിളിക്കുന്നു. എന്നാല്‍ ഞാന്‍ മോദി വിരുദ്ധനും ഷാ വിരുദ്ധനും ഹെഗ്‌ഡെ വിരുദ്ധനുമാണ്. അവര്‍ ഹിന്ദുക്കളല്ല. ആളുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നവര്‍ ഹിന്ദുക്കളല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

ഹൈദാരാബാദില്‍ ഇന്ത്യാടുഡേ സംഘടിപ്പിച്ച തെക്കേ ഇന്ത്യ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.