News in its shortest

ആര്‍ എസ് എസിന്റെ പോഷക സംഘടന എതിര്‍ത്തു, ക്യാന്‍സറിനുള്ള മരുന്ന് കേന്ദ്രം ഉപേക്ഷിച്ചു

ആര്‍ എസ് എസ് സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ത്രീകളില്‍ ഗര്‍ഭായ ക്യാന്‍സര്‍ തടയുന്നതിനുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച് പി വി) വാക്‌സിന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉപേക്ഷിച്ചു. രാജ്യത്ത് ഈ വാക്‌സിന്‍ നല്‍കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ച് മോദിക്ക് കത്തെഴുതിയിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് വരുന്ന ക്യാന്‍സറില്‍ രണ്ടാം സ്ഥാനമാണ് ഈ ക്യാന്‍സറിനുള്ളത്. നേരത്തെ രോഗ പ്രതിരോധത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘം ഈ വാക്‌സിന്‍ സ്ത്രീകള്‍ക്ക് നല്‍കണമെന്ന് ഉപദേശിച്ചിരുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഔട്ട്‌ലുക്ക്ഇന്ത്യ.കോം

Comments are closed.